Image

സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയിലെ കരോള്‍ സമാപിച്ചു

ജോസ്‌മോന്‍ തത്തംകുളം Published on 01 January, 2012
സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയിലെ കരോള്‍ സമാപിച്ചു
താമ്പാ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഈവര്‍ഷത്തെ കരോള്‍ ഇടവകയിലെ 250 ഭവനങ്ങളും സന്ദര്‍ശിച്ച്‌ ഡിസംബര്‍ 23-ന്‌ വെള്ളിയാഴ്‌ച സമാപിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്‌ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ താമ്പാ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയം വ്യത്യസ്‌തമായ രീതിയില്‍ കരോള്‍ നടത്തുന്നത്‌.

ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹദൂതുമായി ഇടവക വികാരി റവ.ഫാ. പത്രോസ്‌ ചമ്പക്കരയുടെ നേതൃത്വത്തില്‍ ഇടവകയുടെ സ്വന്തം ബസ്സിലും മറ്റ്‌ വാഹനങ്ങളിലുമായി കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള 150-ഓളം ഇടവക ജനങ്ങള്‍ അടങ്ങിയ കരോള്‍ സംഘമാണ്‌ ഓരോ ഭവനങ്ങളും സന്ദര്‍ശിച്ചത്‌. ഡിസംബര്‍ 23-ന്‌ വൈകുന്നേരം ഇടവകയിലെ ഡിവൈന്‍ മേഴ്‌സി ഹാളില്‍ വെച്ച്‌ നടത്തിയ കരോള്‍ സമാപനത്തില്‍ 25-ല്‍പ്പരം ഇടവക ജനങ്ങള്‍ പങ്കെടുത്തു. ഉണ്ണിയേശുവിന്റെ പിറവി തിരുനാളിന്റെ വരവേല്‍പിനായി ഒരുങ്ങിക്കൊണ്ടിരുന്ന ഭവനങ്ങളില്‍ കരോള്‍ സംഘത്തിന്‌ സ്‌നേഹോഷ്‌മളമായ സ്വീകരണമാണ്‌ ലഭിച്ചത്‌.

നവംബര്‍ 27-ന്‌ ആരംഭിച്ച ഡിസംബര്‍ 23-ന്‌ അവസാനിച്ച കരോളിന്‌ ഇടവക വികാരി റവ.ഫാ. പത്രോസ്‌ ചമ്പക്കര, കരോള്‍ കോര്‍ഡിനേറ്റേഴ്‌സായ റെനിമോന്‍ ചെറുതാനിയില്‍, ഫിലിപ്പ്‌ മാവേലിയില്‍, സലിംമോന്‍ വെള്ളരിമറ്റത്തില്‍, ട്രീസാ തെക്കനാട്ട്‌, ബീന ഓടിമുഴങ്ങായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക