Image

അവിശുദ്ധം, ബര്‍ബരീയം* (ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ കവിതകളെപ്പറ്റി ഒരു കുറിപ്പ്‌: ഡോ. കെ. ആര്‍. ടോണി)

Published on 22 April, 2015
അവിശുദ്ധം, ബര്‍ബരീയം* (ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ കവിതകളെപ്പറ്റി ഒരു കുറിപ്പ്‌: ഡോ. കെ. ആര്‍. ടോണി)
മലയാള കവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (2013) ജേതാവായ സംസ്‌കൃതം സര്‍വകലാശാലാ പ്രൊഫസ്സര്‍, ഡോ. കെ. ആര്‍. ടോണി, പ്രശസ്‌ത കവി ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍' എന്ന കവിതാ സമാഹാരത്തെ വിലയിരുത്തുന്നു. പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിനെ ആധുനിക മലയാള കവിതയിലെ ബര്‍ബരിസ പ്രസ്ഥാനത്തിന്റെു പതാകാവാഹകനെന്ന്‌ ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ബര്‍ബരിസം എന്ന പദം, സമകാലിക സാഹിത്യത്തിലും കലയിലും കണ്ടുവരുന്ന ക്രിയാത്മകമായ പുനരുല്‌പാദനമാറ്റത്തിേെന്റ ശലാകാവാഹിഎന്ന സാങ്കേതികാര്‍ത്ഥം വഹിക്കുന്നു.


ഡോ.ജോയ്‌.ടി.കുഞ്ഞാപ്പുവിന്റെ `അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍' എന്ന കവിതാസമാഹാരം വായിച്ചപ്പോള്‍ എനിക്ക്‌ കവിയെ ഒരു `ഫ്രീക്‌' എന്നു വിളിക്കാനാണ്‌ ആദ്യം തോന്നിയത്‌. എന്നാല്‍ സാഹിത്യപ്രസ്ഥാനപരമായി കൂടുതല്‍ ആലോചിച്ചപ്പോള്‍ ഈ കവിയെ ഒരു `ബര്‍്യബര'പ്പടയാളി എന്നല്ലേ വിശേഷിപ്പിക്കേണ്ടത്‌ എന്നുതോന്നി. ദാദായിസത്തില്‍ മുഖം കാട്ടിയത്‌ ബര്‍ രനല്ലേ എന്നും തോന്നി.മെഡിറ്ററേനിയന്‍ നാഗരികത നിലനിന്ന ഗ്രീസിന്നും റോമിന്നും പുറത്തുള്ള ആരെയായാലും സംസ്‌കാരമില്ലാത്തവരെന്നു നിര്‍ദ്ദേശിക്കാന്‍ റോമാക്കാരുപയോഗിച്ച പദമാണ്‌ `ബര്‍ബരന്‍'.(barbarian) അങ്ങനെ ഫ്രാങ്ക്‌,സാക്‌സണ്‍,ബര്‍ഗണ്ടിയര്‍ തുടങ്ങിയ ജര്‍മ്മാനിക്‌ വിഭാഗങ്ങളെല്ലാം ബര്‍ രരില്‍പെട്ടു.ക്രി.പി. നാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇവരെ പട്ടിണിയും ജനസംഖ്യാവര്‍ദ്ധനവും വല്ലാതെ അലട്ടി.ഒടുവില്‍ അവര്‍ ഭയങ്കരലഹളയുണ്ടാക്കി.യുദ്ധത്തിനിറങ്ങിത്തിരിച്ചു.മെഡിറ്ററേനിയന്‍ നാഗരികലോകം മുഴുക്കെ കിടുകിടാ വിറപ്പിച്ചു.അസംഘടിതവും അവിചാരിതവുമായാണ്‌ ബര്‍ബരര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്‌. കോണ്‍സ്‌റ്റാന്റിനോപ്പിളും മെസിഡോണിയയും ഇറ്റലിയും റോമും സ്‌പെയിനും അവര്‍ പിടിച്ചെടുത്തു.ബാള്‍ക്കന്‍ പ്രദേശങ്ങള്‍ ജനശൂന്യമാക്കി!

നാഗരികത ലക്ഷ്യമാക്കി എപ്പോള്‍ വേണമെങ്കിലും ലഹള പൊട്ടിപ്പുറപ്പെടാം എന്നതാണ്‌ബര്‍ രാക്രമണങ്ങള്‍ നല്‍കുന്ന അതിലളിതമായ പാഠം! കലയിലും അങ്ങനെ സംഭവിക്കാം! ഈ നൂറ്റാണ്ടിന്റെ ആദിയില്‍, യൂറോപ്യന്‍ കലാരംഗത്തു ബര്‍ രന്‍ അരങ്ങു തകര്‍ക്കുകയുണ്ടായി. അതിന്റെ ലക്ഷണമൊത്ത നേട്ടമാണ്‌ ദാദായിസ്റ്റു പ്രസ്ഥാനം. ഒന്നാം ലോകയുദ്ധത്തിന്റെ മധ്യത്തില്‍#ോഏതാനും യുദ്ധകാലാഭയാര്‍ത്ഥികളില്‍ നിന്ന്‌ ഇത്‌ നാമ്പെടുത്തു. സൂറിച്ച്‌ നഗരത്തില്‍വെച്ച്‌ നാഗരികരുടെ സുഖവാസതൃഷ്‌ണയെയും ആലസ്യത്തെയും ക്രൂരമായ ഒരു പുതിയതരം കാബറേ നര്‍ത്തനം വഴി ദാദായിസ്റ്റുകള്‍ അങ്കലാപ്പിലാക്കി.കവികള്‍പാടി, അവര്‍തന്നെ പെരുമ്പറ മുഴക്കി. അധിക്ഷേപവും ആക്ഷേപഹാസ്യവും കത്തിമുന പോലെ തിളങ്ങി.ഉന്നത സമൂഹമൂല്യങ്ങളുംകലാമൂല്യങ്ങളും ധിക്കരിക്കപ്പെട്ടു. നിരൂപണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ദാദായിസത്തില്‍ മുഖംകാട്ടിയത്‌ ബര്‍ബരന്റെ ബിംബമാണ്‌.

എഴുപതുകളില്‍ മലയാള കവിതയിലും ബര്‍ ബരന്‍ മുഖം കാട്ടുകയുണ്ടായി. എന്‍.എന്‍.കക്കാടിന്റെ `പട്ടിപ്പാട്ട്‌', `ചെറ്റകളുടെ പാട്ട്‌', `കഴുവേറിപ്പാച്ചന്റെ പാട്ടുകഥ', `രാമായണംകളി' തുടങ്ങിയ കവിതകള്‍

ഈ വഴിക്കുള്ള ശ്രമങ്ങളായിരുന്നു.അതിനു മുന്നേ അയ്യപ്പപ്പണിക്കരുടെ `എന്റെ ഭിത്തിമേല്‍', `ഉണ്ടൊരു തുള്ളി' തുടങ്ങിയ ചില കവിതകളിലും ബര്‍ബരത്വം ഉണ്ട്‌.എം.ഗോവിന്ദനിലും കുറച്ച്‌ ഉണ്ട്‌. പിന്നീട്‌ ജോസ്‌ വെമ്മേലിയും ഈ വഴി മുന്നോട്ടുപോയി.പുതുതലമുറയില്‍ സി.എസ്‌.ജയചമ്പ്രനും ഈ മട്ടിലുള്ള കവിതകളെഴുതിയിട്ടുണ്ട്‌. സിനിമാരംഗത്ത്‌ ജോണ്‍ അബ്രാഹവും അനുയായികളും. എങ്കിലും എണ്ണത്തില്‍ വളരേ കുറവേ ഇവര്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ കാണുന്നൂ-ഇവരുടെ വംശം കുറ്റിയറ്റു പോയിട്ടില്ല. ഇതാ ജോയ്‌ ടി. കുഞ്ഞാപ്പു എന്ന കവി-തനി ബര്‍ബരപ്പടയാളി! ഒറ്റയാള്‍ പട്ടാളം! അതും അമേരിക്കന്‍ നഗരകാന്താരത്തില്‍! നാഗരികതയില്‍ അതു സംഭവ്യമാണെന്നു നേരത്തപ്പറഞ്ഞു. ലക്ഷണമൊത്ത കലാപകാരിയാണ്‌ ബര്‍ബരന്‍.

രൂപപരമായി പരമ്പരാഗത സൗമ്പര്യസങ്കല്‌പങ്ങളെ പിന്‍പറ്റുകയില്ല ഇത്തരം കവിതകള്‍.ഗുണമായാലും ദോ ഷമായാലും അത്‌ ഇത്തരം കവിതകളുടെ സ്വഭാവമാണ്‌.ഭാവത്തിലാണ്‌ അവ മനസ്സിലാക്കപ്പെടേണ്ടത്‌. അത്‌ മനസ്സിലാക്കാന്‍ പ്രാപ്‌തിയുള്ളവര്‍ക്കേ അവ രുചിക്കുകയുമുള്ളൂ. ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ കവിതകള്‍ ഇങ്ങനെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌്‌. അനായാസമായി ഭാഷ ഒഴുകിവരുകയാണ്‌ അദ്ദേഹത്തിന്റെ കവിതകളില്‍! കടിഞ്ഞാണില്ലാത്ത ചിന്താരീതിയുടെ സ്വാഭാവികമായ ആവിഷ്‌കാരം അങ്ങനെയേ സാധ്യമാകൂ എന്നു തോന്നുന്നു.ഇതുവരെ ആരും പ്രയോഗിച്ചിട്ടില്ലാത്ത തരം സമസ്‌തപദച്ചേരുവകള്‍ കുഞ്ഞാപ്പുക്കവിതകളില്‍ കാണാം: `എല്ലുസംയോജനവിദഗ്‌ദാശ്രമം', `മസ്‌തിഷ്‌കക്കോശപ്പഴക്കപ്പുരാണം', `സുരാമൃതനവശൈശവദീപ്‌തി', `ഘടനാവൈചിത്ര്യമാസ്‌മരലിഖിതം', `യൗവ്വനത്തിമിര്‍പ്പിന്‍ത്തുടിപ്പിന്‍ കരിങ്കാടുകള്‍', `സുഭാഷിതസുകൃതമഞ്‌ജരി', `ജ്ഞാനപീഠഭൂമിക്കച്ചാരം കൊടുക്കുന്നു' തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം! ആക്ഷേപഹാസ്യം മലയാളത്തിനു പുതുമയല്ല. എന്നാല്‍ `മനംപിരട്ട'ലുണ്ടാക്കുന്ന പ്രയോഗങ്ങളോടുകൂടിയ രൂക്ഷപരിഹാസവും വിമര്‍ശനവുമാണ്‌ കുഞ്ഞാപ്പുവിന്റേത്‌.സമസ്‌തലോകത്തെയും സമസ്‌ത സന്ദര്‍ഭങ്ങളെയും അതുവിമര്‍ശനവിധേയമാക്കുന്നു. മറവുകൂടാതെ ലൈംഗികതയടക്കമുള്ള പ്രമേയങ്ങള്‍ എഴുതുന്നു.ആദര്‍ശപ്രേമം ഇല്ല! വ്യത്യസ്‌തമായ രൂപനിര്‍മ്മിതികള്‍! നിര്‍മ്മിതികളേക്കാള്‍പരീക്ഷണങ്ങള്‍! അവയെല്ലാം തന്നെ വിലക്ഷണത വഹിക്കുന്നു. കവിതകള്‍ക്കാകെയുണ്ട്‌.

വിലക്ഷണത! അവിശുദ്ധിയും! .അതുവഴി ഒരു സവിശേഷ സര്‍ഗ്ഗാത്മകവ്യക്തിത്വം, സര്‍ഗ്ഗാത്മകവേഷം അദ്ദേഹം പ്രകടമാക്കുന്നു. അത്‌ ഇതാണ്‌: വലതുകൈയില്‍ ഫ്രാന്‍സിസ്‌ക എന്ന യുദ്ധമഴുവേന്തിയ, ഇടതുകൈയില്‍ തോല്‍കൊണ്ടു പൊതിഞ്ഞ വട്ടത്തിലുള്ള വലിയ മരപ്പരിചയേന്തിയ,ഇറുകിയ ഉടുപ്പിട്ട, തലപ്പാവുവെച്ച ഫ്രാങ്കു ബര്‍ബരപ്പടയാളിയുടെ വേഷം! ഇയ്യാളെ തിരുത്താനാവില്ല, തിരുത്തേണ്ടതുമില്ല! കാരണം,അവിശുദ്ധമാണ്‌ ബര്‍ബരീയം.
---------------
* ഡോ.ടി.പി.സുകുമാരനോടു കടപ്പാട്‌.
----------------

കെ.ആര്‍.ടോണി
---------------
തൃശ്ശൂരില്‍ ജനനം. 1984-ല്‍ തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍നിന്ന്‌ ബോട്ടണിയില്‍ ബിരുദം .തുടര്‍ന്ന്‌ ശ്രീകേരളവര്‍മ്മ കോളേജില്‍നിന്ന്‌ മലയാളത്തില്‍ രണ്ടാം റാങ്കോടെ എം.എ.ബിരുദം. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.ഫില്‍.കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ പി.എച്ച്‌ഡി. ഇംഗ്ലീഷ്‌ ജേര്‍ണലിസത്തില്‍ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ. നാഷ്‌ണല്‍ ബുക്‌ ട്രസ്‌റ്റ്‌ ഇന്‍ഡ്യ ന്യൂഡല്‍ഹിയില്‍നിന്ന്‌ ബുക്‌ പബ്ലിക്കേഷനില്‍ ട്രെയിനിങ്‌ കോഴ്‌സ്‌. ഇപ്പോള്‍ ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. കൃതികള്‍: -- സമനില(1996)(തൃശ്ശൂര്‍ കറന്റ്‌ ബുക്‌സ്‌) അന്ധകാണ്ഡം(2003) ദൈവപ്പാതി(2006) ഓ!നിഷാദ(2011) പ്ലമേനമ്മായി(2013) (കവിതാസമാഹാരങ്ങള്‍-എല്ലാം ഡി.സി.ബുക്‌സ്‌,കോട്ടയം)

യക്ഷി(ഖണ്ഡകാവ്യസമാഹാരം-അച്ചടിയില്‍-ഡി.സി.ബുക്‌സ്‌) പോരെഴുത്ത്‌(പഠനം-പരിധി ബുക്‌സ്‌ തിരുവനന്തപുരം).സമനില എന്ന പുസ്‌തകത്തിന്‌ വൈലോപ്പിള്ളി അവാര്‍ഡുംകേരളസാഹിത്യഅക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡും ലഭിച്ചു. പ്ലമേനമ്മായി എന്ന പുസ്‌തകത്തിന്‌ വി.ടി.കുമാരന്‍ അവാര്‍ഡും അയനം എ.അയ്യപ്പന്‍ പുരസ്‌കാരവും ലഭിച്ചു. ഓ!നിഷാദ എന്ന പുസ്‌തകത്തിന്‌ 2013-ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരളസാഹിത്യ അക്കാദമിയുടെയും കേമ്പ്രസാഹിത്യ അക്കാദമിയുടെയും ക്ഷണപ്രകാരം ഇന്ത്യയില്‍ പലയിടത്തും കവിതയും പ്ര ന്ധങ്ങളും അവരിപ്പിച്ചിട്ടുണ്ട്‌. കവിതകള്‍ ഇംഗ്ലീഷിലേക്കും അനേകം ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ എല്ലാ
യൂണിവേഴ്‌സിറ്റികളിലും കേരളത്തിനു പുറത്തുള്ള മലയാളം പഠിപ്പിക്കുന്ന എല്ലാ യൂണിവേഴ്‌സ്റ്റികളിലും കവിതകള്‍ സില സ്സില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്‌. നിരവധി ലേഖനങ്ങളും കവിതകളും ഇന്റര്‍വ്യൂകളും മലയാളത്തിലെ മുഖ്യധാരാ ആനുകാലികങ്ങളിലും പത്രങ്ങളിലും വന്നുകൊണ്ടിരിക്കുന്നു. എന്‍.ബി.ടി, കേരള-കേന്ദ്ര സാഹിത്യ അക്കാദമി എന്നിവയുടേതടക്കം മിക്ക പ്രമുഖ ആന്താളജികളിലും കവിതകള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്‌. തൃശ്ശൂരില്‍ താമസം. വിവാഹിതന്‍. ഭാര്യ:ബിന്നി. മക്കള്‍:കിരണ്‍, കീര്‍ത്തന.

അവിശുദ്ധം, ബര്‍ബരീയം* (ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ കവിതകളെപ്പറ്റി ഒരു കുറിപ്പ്‌: ഡോ. കെ. ആര്‍. ടോണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക