Image

ആക്രമണ പരമ്പര: നൈജീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published on 01 January, 2012
ആക്രമണ പരമ്പര: നൈജീരിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അബൂജ: വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണ പരമ്പരയെ തുടര്‍ന്ന്‌ നൈജീരിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രസിഡന്റ്‌ ഗുഡ്‌ലക്ക്‌ ജോനാഥന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യോബെ, ബൊര്‍ണോ, പ്ലേറ്റോ, നൈജര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഡിസംബര്‍ 25-ന്‌ ഇവിടെ ബൊക്കോ ഹാറം ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 42 പേരാണ്‌ കൊല്ലപ്പെട്ടിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. ദേശീയ ടെലിവിഷന്‍ ചാനലില്‍ ജനങ്ങളെ അഭിസംബോധനചെയ്‌തുകൊണ്‌ടാണ്‌ ജോനാഥന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്‌. ഇനിയൊരു അറിയിപ്പുണ്‌ടാകുന്നതുവരെ അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക