Image

ജപ്പാനില്‍ കനത്ത ഭൂകമ്പം, ആളപായമില്ല

Published on 01 January, 2012
ജപ്പാനില്‍ കനത്ത ഭൂകമ്പം, ആളപായമില്ല
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ ഏഴ്‌ രേഖപ്പെടുത്തിയ ശക്തമായ ഭൂചനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. പ്രാദേശിക സമയം ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ ഭൂചലനമുണ്ടായത്‌. തോരി ഷിമാ ദ്വീപിന്‍െറ സമുദ്രാന്തര്‍ ഭാഗത്ത്‌ 370 കിലോമീറ്റര്‍ ആഴത്തിലാണ്‌ ചലനത്തിന്‍െറ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാര്‍ച്ച്‌ 11 ന്‌ ജപ്പാനിലുണ്ടായ ഭൂമി കുലുക്കത്തിലും സുനാമിയിലും 15,800 പേര്‍ മരിക്കുകയും 3,400 പേരെ കാണാതാവുകും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക