Image

നെഞ്ചുവേദന: അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 01 January, 2012
നെഞ്ചുവേദന: അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന്‌ അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസാരെയുടെ സ്വന്തം ഗ്രാമമായ റലേഗാന്‍ സിദ്ദിയിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടുകയും തുടര്‍ന്ന്‌ പുണെയിലെ സഞ്‌ജേട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു ദിവസത്തേക്ക്‌ അദ്ദേഹത്തിന്‌ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ചെറിയ പനിയും കഫക്കെട്ടും അദ്ദേഹത്തെ അലട്ടുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക