Image

ഹസാരെ അനുയായികള്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചു

Published on 01 January, 2012
ഹസാരെ അനുയായികള്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചു
അമൃത്സര്‍: അണ്ണാ ഹസാരെ അനുയായികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കരിങ്കാടി കാണിച്ചു. ഭാര്യയുമൊത്ത്‌ സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ്‌ ഹസാരെ അനുകൂലികള്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചത്‌.

ലാക്‌പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച്‌ മുദ്രവാക്യം വിളിച്ച്‌ 35 ഓളം വരുന്ന അണ്ണാ അനുകൂലികള്‍ മന്‍മോഹന്‍ സിങ്ങും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന്‌ പുറത്തേക്ക്‌ വരുമ്പോഴാണ്‌ കരിങ്കൊടി കാണിച്ചത്‌. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ നാല്‌ പേര്‍ വീതമടങ്ങുന്ന സംഘങ്ങളായി രാത്രി മുഴുവന്‍ ക്ഷേത്രത്തില്‍ തങ്ങിയ അണ്ണാ അനുകൂലികള്‍ പ്രധാനമന്ത്രി തിരിച്ചെത്തുന്ന സമയത്ത്‌ പരസ്‌പരം മൊബൈലിലൂടെ ബന്ധപ്പെട്ട്‌ സംഘം ചേരുകയും കിരങ്കൊടി കാണിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക