Image

എല്‍.ഡി.എഫുകാര്‍ പെരുന്നയിലെത്തിയാല്‍ എയ്‌ഡ്‌സ്‌ ബാധിതരെ പോലെ: സുകുമാരന്‍ നായര്‍

Published on 01 January, 2012
എല്‍.ഡി.എഫുകാര്‍ പെരുന്നയിലെത്തിയാല്‍ എയ്‌ഡ്‌സ്‌ ബാധിതരെ പോലെ: സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: ല്‍.ഡി.എഫ്‌ നേതാക്കള്‍ പെരുന്നയിലെത്തിയാല്‍ എയ്‌ഡ്‌സ്‌ ബാധിച്ചവരെ പോലെയാണ്‌ പെരുമാറുന്നതെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളില്‍ വിളിച്ചാല്‍ വരില്ലെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ എല്‍.ഡി.എഫ്‌ നേതാക്കളെ പെരുന്നയിലേക്ക്‌ ക്ഷണിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പോലും ചില മന്ത്രിമാരെ എന്‍.എസ്‌.എസ്സിന്റെ പരിപാടികളിലേക്ക്‌ വിളിച്ചിട്ട്‌ വന്നില്ല.

എന്‍.എസ്‌.എസ്സിന്റെ മനസ്സറിയുന്നവര്‍ക്കെ ഭരണത്തിലെത്താന്‍ കഴിയൂള്ളു. തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ തിരുത്താന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ തയാറാകണം. എല്‍.ഡി.എഫ്‌ ഭരണകാലത്തെ ബ്യൂറോക്രസിയുടെ പ്രേതം ഇപ്പോഴും തുടരുന്നുണ്ടെന്നും മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ സംഘടിപ്പിച്ച അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുവെ സുകുമാരന്‍ നായര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക