Image

മുല്ലപ്പെരിയാര്‍: വിദഗ്‌ധ സംഘത്തിനെതിരേ കേരളം പരാതി നല്‍കും

Published on 01 January, 2012
മുല്ലപ്പെരിയാര്‍: വിദഗ്‌ധ സംഘത്തിനെതിരേ കേരളം പരാതി നല്‍കും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പരിശോധിക്കാനെത്തിയ വിദഗ്‌ധ സംഘത്തിനെതിരേ കേരളം ഉന്നതാധികാര സമിതിക്ക്‌ പരാതി നല്‍കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ ഭൂചലനത്തെ തുടര്‍ന്ന്‌ ബലക്ഷയം സംഭവിച്ചോ എന്ന്‌ പരിശോധിക്കാനെത്തിയ സി.ഡി തട്ടേയും ഡി.കെ മേത്തയും കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കേരളം പരാതിയില്‍ ഉന്നയിക്കും. കേരളത്തിന്റെ ജലവിഭവ ഉദ്യോഗസ്ഥരോട്‌ അപമര്യാദയായി പെരുമാറിയതും പരാതിക്കൊപ്പം നല്‍കും.

കഴിഞ്ഞ ഡിസംബര്‍ 24-നാണ്‌ മുല്ലപ്പെരിയാറിലെത്തിയ ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ ഡോ. സി.ഡി. തട്ടേ, വി.കെ. മേത്ത എന്നിവര്‍, അണക്കെട്ട്‌ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജലവിഭവ വകുപ്പ്‌ ചീഫ്‌ എന്‍ജിനിയര്‍ പി. ലതികയോട്‌ സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞ്‌ അവഹേളിക്കുകയും വിലക്കുകയും ചെയ്‌തു. ഹരീഷ്‌ സാല്‍വെ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിങ്കളാഴ്‌ച പരാതി നല്‍കാന്‍ ഒരുങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക