Image

അയോവയില്‍ കോക്കസ് ചൊവ്വാഴ്ച: റോംനിയും റോണ്‍ പോളും മുന്നില്‍ (അങ്കിള്‍സാം)

Published on 01 January, 2012
അയോവയില്‍ കോക്കസ് ചൊവ്വാഴ്ച:  റോംനിയും റോണ്‍ പോളും മുന്നില്‍ (അങ്കിള്‍സാം)
ഡെസ്‌മോയിനെസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ അയോവയില്‍ നടക്കുന്ന പ്രാഥമിക വോട്ടെടുപ്പിന് (Iowa caucus on Tuesday) മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വോട്ടര്‍മാരുടെ പിന്തുണയില്‍ മിറ്റ് റോംനിയും റോണ്‍ പോളും ഒപ്പത്തിനൊപ്പമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സര്‍വെ അനുസരിച്ച് 24 ശതമാനം പേരുടെ പിന്തുണയുമായി റോംനി ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 22 ശതമാനം പിന്തുണയുമായി റോണ്‍ പോള്‍ തൊട്ടുപിന്നാലെയുണ്ട്. 15 ശതമാനം പിന്തുണയുമായി റിക്ക് സാന്റോറം മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ഗിംഗ്‌റിച്ചിന് 12 ശതമാനം പിന്തുണ മാത്രമെ നേടാനായുള്ളു.

റിക് പെറിയ്ക്ക് 11 ശതാനവും
മിഷല്‍ ബാക്മാന് ഏഴു ശതമാനം പിന്തുണയും ലഭിച്ചു. ഡിസംബര്‍ മൂന്നിന് പുറത്തിറക്കിയ സര്‍വെ അനുസരിച്ച് ഇയോവയില്‍ 25 ശതമാനം പിന്തുണയുമായി ഗിംഗ്‌റിച്ച് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 16 ശതമാനം പിന്തുണയുമായി മൂന്നാം സ്ഥാനത്തായിരുന്നു റോംനി. തുടര്‍ച്ചയായി ഉയര്‍ന്ന ലൈംഗീക ആരോപണങ്ങളാണ് ഗിംഗ്‌റിച്ചിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്.

ഇറാനെതിരെ ഉപരോധ ബില്ലില്‍ ഒബാമ ഒപ്പുവച്ചു

വാഷിംഗ്ടണ്‍: ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള സുപ്രധാന പ്രതിരോധ ബില്ലില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു. ഇറാന്റെ സെന്‍ട്രല്‍ ബാങ്കുമായുള്ള യുഎസ് ധനകാര്യ, വിദേശ സംരഭകരുടെ ഇടപാടു വിച്ഛേദിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. അതേസമയം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുക്കുന്ന വിദേശികളെ കൈകാര്യം ചെയ്യാനുള്ള ബില്ലിലെ വ്യവസ്ഥകളില്‍ ഒബാമ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്നുണ്‌ടെങ്കിലും ചില വ്യവസ്ഥകളില്‍ വിയോജിപ്പുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ലിനെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുമാനത്തിനു തടയിട്ട് ഇറാന്റെ ആണവ പദ്ധതിക്ക് ധനസഹായം ചുരുക്കുകയെന്ന ലക്ഷ്യവും ബില്ലിനുണ്ട്. യുഎസ് കോണ്‍ഗ്രസിന്റെ രണ്ടു സഭയിലും വന്‍ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസാക്കിയത്. കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാനെ ബോധ്യപ്പെടുത്തുന്ന ഉപരോധം യുഎസ് കോണ്‍ഗ്രസ് പാസാക്കിയതില്‍ കടുപ്പമേറിയതാണ്. അതേസമയം, യുഎസിന്റെ ഉപരോധം ഇറാനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചാല്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വിപണിയെ ഇതു മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

നാസയുടെ ഗ്രെയില്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍

വാഷിംഗ്ടണ്‍: നാസയുടെ ചാന്ദ്രപര്യവേഷണ വാഹനമായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ഇന്റീരിയര്‍ ലബോറട്ടറി ( ഗ്രെയില്‍) ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ഗ്രെയില്‍ ദൗത്യത്തിലെ എ, ബി എന്നീ ഇരട്ട ബഹിരാകാശ വാഹനങ്ങളിലെ ഗ്രെയില്‍ "എ' യാണ് ഭ്രമണത്തില്‍ കടന്നതെന്ന് നാസ അറിയിച്ചു. ഗ്രെയില്‍ "ബി' ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും നാസ വ്യക്തമാക്കി. ചന്ദ്രന്റെ ഉല്പത്തി ഉള്‍പ്പെടെയുള്ള നിഗൂഢതകള്‍ക്കു വ്യക്തമായ ഉത്തരം കണ്‌ടെത്തുന്നതിനായി സെപ്റ്റംബര്‍ പത്തിനാണ് ഗ്രെയില്‍ വിക്ഷേപിച്ചത്. പല നിഗൂഢചോദ്യങ്ങള്‍ക്കും ഗ്രെയില്‍ ഉത്തരം നല്‍കുമെന്ന് നാസയിലെ ശാസ്ത്രജ്ഞ ഡോ. മരിയ സുബേര്‍ പറഞ്ഞു.

ചന്ദ്രോപരിതലത്തെക്കുറിച്ചും അകക്കാമ്പിനെക്കുറിച്ചും ഗ്രെയില്‍ പഠിക്കും. ഒമ്പതുമാസം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ചന്ദ്രനെക്കുറിച്ച് ശാസ്ത്രലോകത്തിന് അജ്ഞാതനായ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രനും ഭൂമിയും രൂപപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ചും ഇതിലൂടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ടെക്‌സാസ് വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചു

മിഡ്‌ലാന്‍ഡ്: യുഎസിലെ ടെക്‌സാസ് വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍. സുരക്ഷ പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തുക്കള്‍ കണ്‌ടെടുത്തത്. എക്‌സറേ പരിശോധനയില്‍ ഇയാളുടെ ബാഗിനുള്ളിലാണ് സംശയകരമായ വസ്തു കണ്‌ടെത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ എഫ്ബിഐ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ അറസ്റ്റിലായ യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വിമാനത്താവളത്തില്‍ നിന്നു സ്‌ഫോടകവസ്തുക്കളുമായി യുവാവിനെ അറസ്റ്റു ചെയ്തതായി എഫ്ബിഐ വക്താവ് മൈക്ക് മാര്‍ട്ടിന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നു പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേയ്ക്കു അയച്ചതായും മാര്‍ട്ടിന്‍സ് കൂട്ടിച്ചേര്‍ത്തു. സംഭവത്തേത്തുടര്‍ന്ന് ഒരു മണിക്കൂറോളം സുരക്ഷാ പരിശോധനാ കവാടം അടച്ചിട്ടു.

"ഫേസ്ബുക്ക് കുടുംബം കലക്കിയെന്ന്'

ലണ്ടന്‍: ആരോപണങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ഫേസ്ബുക്കിനെതിരെ പുതിയ ഒരു ആരോപണം കൂടി. ഫേസ്ബുക്ക് കുടുംബം കലക്കിയാണെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള കണ്‌ടെത്തല്‍. കഴിഞ്ഞവര്‍ഷം ആഗോളവ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വിവാഹ മോചനങ്ങളുടെ മൂന്നിലൊന്നിന്റേയും കാരണക്കാരന്‍ ഫേസ്ബുക്കാണെന്ന് ഒരു ബ്രിട്ടീഷ് ദിനപത്രം പറയുന്നു.

വിവാഹ മോചനത്തിനുള്ള തെളിവുകള്‍ മുഴുവന്‍ ഫേസ്ബുക്കില്‍ നിന്നു ഇരുകക്ഷികളും തപ്പിയെടുക്കുന്നു. കഴിഞ്ഞവര്‍ഷം നടന്ന 5000 വിവാഹ മോചനക്കേസുകളില്‍ 33% ന്റേയും പ്രധാന പ്രതി ഫേസ്ബുക്കാണെന്നു പറയുന്നു. ഭാര്യയും ഭര്‍ത്താവും അവരുടെ മുന്‍കാല സൃഹുത്തുക്കളെ യാദൃശ്ചികമായി വെബ്‌സൈറ്റില്‍ കണെ്ടത്തുന്നതോടെ പ്രശ്‌നങ്ങളും ആരംഭിക്കും. വിശേഷം ചോദിച്ചു പഴയതൊക്കെ പുതുക്കി വരുമ്പോഴേക്കും പങ്കാളി അതുകണെ്ടത്തി ചോദ്യം ചെയ്യല്‍ ആരംഭിക്കും.

ഭര്‍ത്താവോ ഭാര്യയോ തങ്ങളുടെ പഴയ പങ്കാളിയുടെ ചിത്രം പരസ്പരം കാണിച്ചിട്ടുണെ്ടങ്കില്‍ അത് ഏതെങ്കിലും അവസരത്തില്‍ ഫേസ്ബുക്കിലൂടെ തിരിച്ചറിയും. അകാരണമായ പെരുമാറ്റത്തിന് ഏറ്റവും മികച്ച തെളിവു നല്‍കാനും ഫേസ്ബുക്കിനു കഴിയും. ഇരുകൂട്ടരും പങ്കെടുത്ത പഴയ ഏതെങ്കിലും പാര്‍ട്ടിയുടെ ഫോട്ടോയായിരിക്കും ഏറ്റവും പ്രശ്‌നമുണ്ടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും പുതുവര്‍ഷത്തിലെങ്കിലും വിവാഹിതരായ ഫേസ്ബുക്ക് ഉപയോക്താക്കള്‍ അല്‍പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

മൂവായിരത്തോളം പേര്‍ക്ക് എയ്ഡ്‌സ് പരത്തിയ യുഎസ് പൗരന്‍ പിടിയില്‍

മിഷിഗണ്‍: മൂവായിരത്തോളം സ്­ത്രീ പുരുഷന്മാരില്‍ എയ്­ഡ്‌സ്­ രോഗം പടര്‍ത്തിയെന്ന 'അവകാശ വാദ'വുമായി യു.എസ്­ പൗരന്‍ പോലീസില്‍ കീഴടങ്ങി. ഡേവിഡ്­ ഡീന്‍ സ്­മിത്ത്­ (51) ആണ്­ കഴിഞ്ഞയാഴ്­ച മിച്ചിഗണ്‍ പോലീസ്­ സ്‌­റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത്­. എയ്­ഡ്‌സ്­ രോഗിയാണെന്ന്­ തിരിച്ചറിഞ്ഞശേഷം മൂവായിരത്തോളം സ്­ത്രീ പുരുഷന്മാരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാണ്­ രോഗം പകര്‍ന്നുനല്‍കിയതെന്ന്­ ഇയാള്‍ പോലീസിനോട്­ ഏറ്റുപറഞ്ഞു. എന്നാല്‍ ഇയാള്‍ രോഗബാധിതനാണെന്നതിന്­ തെളിവില്ലെന്ന്­ പോലീസ്­ അറിയിച്ചു. അതേസമയം, അടുത്തിടെ ആത്മഹത്യാശ്രമവും നടത്തിയിരുന്ന ഇയാളുടെ മാനസിക നില തകരാറിലാണോയെന്ന്­ സംശയം പ്രകടിപ്പിച്ച കോടതി ഇയാളെ മാനസികാമരാഗ്യ പരിശോധനയ്­ക്ക് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്­.

ക്രിസ്‌മസ്‌ ഷോപ്പിംഗില്‍ തോക്കിന്റെ വില്‌പ്പന റിക്കാര്‍ഡ്‌ ഭേദിച്ചു
എബി മക്കപ്പുഴ
ഡാലസ്‌: കഴിഞ്ഞ വര്‌ഷങ്ങളെ അപേക്ഷിച്ച്‌ 2011 ക്രിസ്‌മസ്‌ വരാന്ത്യത്തില്‍ റാഫില്‍ (തോക്കിന്റെ) വില്‍പ്പനയുടെ എണ്ണത്തില്‍ റിക്കാര്‍ഡ്‌ ഭേദിച്ചതായി അമേരിക്കന്‌ നാഷണല്‍ അസോസിയേഷന്‍ (NRA) അവകാശപ്പെട്ടു .

ഡിസംബര്‍ 23 തിയതി ഒറ്റ ദിവസത്തില്‍ 102,222 പേരുടെ ക്രിമിനല്‍ ബാക്ക്‌ ഗ്രൗണ്ട്‌ പരിശോധന നടത്തിയത്‌ NICS -ന്റെ ചരിത്രത്തിിറപ അദ്യത്തെ സംഭവമായി റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‌ മാസം മൊത്തമായി നടന്ന ക്രിമിനല്‌ ബാക്ക്‌ ഗ്രൌണ്ട്‌ പരിശോധകരുടെ എണ്ണം മുന്‌ റെക്കോര്‍ഡായിരുന്ന 1,534,414 നും വളരെ മുന്നില്‍ ആയിരുന്നുവെന്നും NICS വെളിപ്പെടുത്തി.

അമേരിക്കന്‍ ജനതയില്‍ നല്ലൊരു പങ്ക്‌ തോക്ക്‌ സൂക്ഷിക്കുന്നതിലൂടെ `സ്വയം രക്ഷ' ആഗ്രഹിക്കുന്നതായിട്ടാണ്‌ തോക്ക്‌ വില്‌പ്പനയുടെ കണക്കുകള്‍ കാട്ടുന്നത്‌ എന്ന്‌ അമേരിക്കന്‌ നാഷണല്‍ റാഫിള്‍ അസോസിയേഷന്‌ (NRA) അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക