Image

മനുഷ്യാവകാശങ്ങള്‍ ഇനി ചിമ്പാന്‍സിക്കും ബാധകം!

പി. പി. ചെറിയാന്‍ Published on 22 April, 2015
മനുഷ്യാവകാശങ്ങള്‍ ഇനി ചിമ്പാന്‍സിക്കും ബാധകം!
ന്യൂയോര്‍ക്ക് : മനുഷ്യക്കുള്ള അവകാശങ്ങള്‍ ചിമ്പാന്‍സിക്കും ബാധകമാണെന്ന് ഏപ്രില്‍ 20 തിങ്കളാഴ്ച ന്യൂയോര്‍ക്ക് യു.എസ്.കോര്‍ട്ട് ജഡ്ജി പുറപ്പെടിച്ച ഉത്തരവില്‍ പറയുന്നു.
അമേരിക്കയില്‍ ആദ്യമായാണ് ഒരു യു.എസ്. കോടതി ഇത്തരത്തിലുള്ള വിധിന്യായം പുറപ്പെട്ടിരിക്കുന്നത്.

നിയമപരമായി ഷൊ കേസ് നോട്ടീസോ, ഹേബിയസ് കോര്‍പസ് ഹരജിയോ കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന് വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന സ്വാതന്ത്രം ഇനി ചിമ്പാന്‍സിക്കും ലഭിക്കും.
ബയോ മെഡിക്കല്‍ റിസേര്‍ച്ചിനായി രണ്ട് ചിമ്പാന്‍സികളെ ഉപയോഗിച്ചിരുന്ന സ്‌റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിക്കെതിരെ നോണ്‍ഹൂമന്‍ റൈറ്റ്‌സ് പ്രൊജക്ട് ഫയല്‍ ചെയ്ത കേസ്സിലാണ് കോടതി സുപ്രധാന ഉത്തരവിട്ടത്.

മനുഷ്യനോട് സാമ്യമുള്ള ചിമ്പാന്‍സിക്ക്, മനുഷ്യക്ക് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പലതവണ കോടതിയില്‍ വാദിച്ചുവെങ്കിലും തിങ്കളാഴ്ചയാണ് ഇവരുടെ വാദഗതി തല്ക്കാലികമായി കോടതി അംഗീകരിച്ചതെന്ന് സംഘടനയുടെ വക്താവ് സ്റ്റീവ് വൈസ് പറഞ്ഞു.
അമേരിക്കയില്‍ ഇത്തരത്തിലുള്ള വിധി ആദ്യമാണെങ്കിലും, അര്‍ജന്റീന ബ്യൂണസ് അയേഴ്‌സിലെ മൃഗശാലയ്‌ക്കെതിരെ ഇതിന് സമാനമായ ഒരു വിധി കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.
 അഞ്ചു ഹെപറ്റൈറ്റസ് വൈറസ് കണ്ടുവരുന്ന ഒരു മൃഗം ചിമ്പാന്‍സി മാത്രമാണെന്നുള്ളത് മനുഷ്യനോട് ഈ മൃഗത്തെ കൂടുതല്‍ സമാനമാക്കുന്നു. ചിമ്പാന്‍സിയെ ഉപയോഗിച്ചു അമേരിക്കയില്‍ ധാരാളം ബയൊ മെഡിക്കല്‍ റിസേര്‍ച്ച് നടന്നിരുന്നു.

മനുഷ്യാവകാശങ്ങള്‍ ഇനി ചിമ്പാന്‍സിക്കും ബാധകം!
Join WhatsApp News
A.C.George 2015-04-23 00:37:13
My friend P.P.Cherian Sir,
I fully agree with the US Judge. At least we have to respect and approve the civil and human rights of our forefathers/foremothers. I salute that great judge. Here after avoid that so called "Karimkurangu Rasayanam"
വിക്രമൻ 2015-04-23 06:14:41
രിംകുരങ്ങ രസായനത്തിൽ കരിംകുരങ്ങ് ഇല്ലല്ലോ.  കരിംകുരങ്ങിനെ ഒക്കെ കിട്ടുക എന്ന് പറഞ്ഞാൽ പണ്ടത്തെപ്പോലെ അത്ര എളുപ്പം ഉള്ള കാര്യം അല്ല. അതുകാരണം ഇപ്പോൾ കുപ്പിയുടെ പുറത്ത് ലേബൽ മാത്രമേ ഉള്ളു.
ഹി ഹു ഹ കരിംകുരങ്ങു 2015-04-23 08:44:48
നാട്ടിൽ സ്ത്രീകളെ പീഡിപ്പിച്ചും സരിതയുടെ പുറകെ നടക്കുന്ന കരിംകുരങ്ങന്മാരെ പിടിച്ചു രസായനം ആക്കിയായിരുന്നെങ്കിൽ ഞങ്ങളുടെ വർഗ്ഗം നശിക്കാതെ നില നിന്നേനെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക