ടൊറന്റോ: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ എം.പി
കെ. സുധാകരനും, കോഴിക്കോട് എം.പി കെ. രാഘവന് എന്നിവര്‍ക്ക് ഫൊക്കാന
എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ റ്റോമി
കോക്കാടന്‍, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ എന്നിവരുടെ
നേതൃത്വത്തില്‍ മലയാളി നേതാക്കള്‍ സ്വീകരിച്ചു.