Image

സാനോസ കെ.സി.സി.എന്‍.സി ക്രിസ്‌മസ്‌ ആഘോഷം അതിഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
സാനോസ കെ.സി.സി.എന്‍.സി ക്രിസ്‌മസ്‌ ആഘോഷം അതിഗംഭീരമായി
സാനോസ: കെ.സി.സി.എന്‍.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്‌മസ്‌ ആഘോഷം അതിഗംഭീരമായി. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റേയും, ഫാ. ആന്റണി വാഴപ്പള്ളിയുടേയും മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ആഘോഷപരിപാടികള്‍ ആരംഭിച്ചു.

കെ.സി.സി.എന്‍.സി ജനറല്‍ സെക്രട്ടറി ഷിബി പുതുശേരിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ ക്രിസ്‌മസ്‌ സന്ദേശം ഫാ. ആന്റണി വാഴപ്പള്ളിയും, അധ്യക്ഷപ്രസംഗം ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും, കെ.സി.സി.എന്‍.സി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ പുറയംപള്ളില്‍ കെ.സി.സി.എന്‍.സിയുടെ വരുംകാല പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയും ചെയ്‌തു.

കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ ജിപ്‌സണ്‍ പുറയംപള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം നടന്ന ക്രിസ്‌മസ്‌ പരിപാടികള്‍ക്ക്‌ ഡോണ്‍, റിയ ഇല്ലിക്കാട്ടില്‍ എം.സിമാരിയിരുന്നു. നേറ്റിവിറ്റി ഷോയും കരോള്‍ ഗാനങ്ങളും, ഡാന്‍സും, സംഗീതവും ഒക്കെയായി നടന്ന ക്രിസ്‌മസ്‌ പരിപാടികള്‍ക്ക്‌ സ്റ്റീഫന്‍ മാവേലില്‍ നേതൃത്വം നല്‌കി. കെ.സി.വൈ.എല്‍.എന്‍.എ സാനോസ പ്രസിഡന്റ്‌ റ്റോമി ചെമ്മാച്ചേലിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.
സാനോസ കെ.സി.സി.എന്‍.സി ക്രിസ്‌മസ്‌ ആഘോഷം അതിഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക