Image

കോഴിയിറച്ചിക്കെതിരെ വ്യാജപ്രചാരണം

Published on 01 January, 2012
കോഴിയിറച്ചിക്കെതിരെ വ്യാജപ്രചാരണം
കോഴിയിറച്ചിക്കെതിരെ വ്യാജപ്രചാരണം നടക്കുകയാണെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോഴിക്കച്ചവടക്കാര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നു.
കോഴിക്ക് തൂക്കം കൂട്ടാന്‍ മന്തുരോഗികളുടെ സിറം കുത്തിവെക്കുന്നെന്ന പ്രചാരണമാണ് കോഴിവിപണിയെ വല്ലാതെ തളര്‍ത്തിയിരിക്കുന്നത്. രണ്ട് മാസമായി ഇത്തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തില്‍ കോഴിവില്‍പ്പനയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെങ്കിലും കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാട്ടിന്‍പുറങ്ങളില്‍ കോഴിയിറച്ചി വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.വി. അബ്ദുള്‍റഷീദ് പറയുന്നു. വടകര, നാദാപുരം, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, കാക്കൂര്‍, കക്കട്ട്, ഇരിങ്ങണ്ണൂര്‍ തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ ഉള്‍പ്രദേശങ്ങളില്‍ കോഴിയിറച്ചിയുടെ വില്‍പ്പന കുറഞ്ഞെ ന്നുമാത്രമല്ല, ചിലയിടങ്ങളിലെ ചിക്കന്‍ സ്റ്റാളുകള്‍ വില്‍പ്പന ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ടിയും വന്നു.
  കോഴി കിലോക്ക് 120 മുതല്‍ 140 രൂപ വിലയ്ക്ക് ലഭിക്കുബോള്‍ കിലോക്ക് 280 മുതല്‍ 300 രൂപ വരെ നല്‍കി അയക്കൂറ ബിരിയാണിയാണ് പലരും നല്‍കിയത്. മന്തുരോഗത്തിന്റെ സിറം കുത്തിവെക്കുന്നെന്ന പ്രചാരണം കോഴിയിറച്ചിയോട് അറപ്പുളവാക്കിയതാണ് ഈ മാറ്റത്തിന് കാരണമായത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക