Image

വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ജോനാതന്‍ ഐവിനും സര്‍ സ്ഥാനം

Published on 01 January, 2012
വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ജോനാതന്‍ ഐവിനും സര്‍ സ്ഥാനം
നൊബേല്‍ ജേതാവായ വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ ജോനാതന്‍ ഐവും ബ്രിട്ടനില്‍ സര്‍ സ്ഥാനം.

2009 ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ വെങ്കിട്ടരാമന്, 'തന്മാത്രാജീവശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി'യാണ് ബ്രിട്ടന്‍ ഈ ബഹുമതി നല്‍കാന്‍ തീരുമാനിച്ചത്.  അദ്ദേഹത്തെ സര്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്ന് അഭിസംബോധന ചെയ്യാം.

തമിഴ്‌നാട്ടില്‍ കടലൂര്‍ ജില്ലയിലെ ചിദംബരത്ത് 1952 ല്‍ ജനിച്ച വെങ്കിട്ടരാമന്‍, റൈബോസോമുകളെക്കുറിച്ച് നടത്തിയ സുപ്രധാന ഗവേഷണത്തിനാണ് തോമസ് സ്റ്റീട്‌സ്, ആദ യോനാത് എന്നിവര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.

ബറോഡയില്‍ നിന്ന് ബിരുദം നേടിയ വെങ്കിട്ടരാമന്‍, അമേരിക്കയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കഴിഞ്ഞ 12 വര്‍ഷമായി ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗവേഷകനാണ് അദ്ദേഹം.
വെങ്കിട്ടരാമന്‍ രാമകൃഷ്ണനും ജോനാതന്‍ ഐവിനും സര്‍ സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക