Image

ഹൗസ്‌ ബോട്ടില്‍ നിന്ന്‌ കായലില്‍ വീണ്‌ ഡോക്‌ടറെ കണ്ടെത്താനായില്ല

Published on 01 January, 2012
ഹൗസ്‌ ബോട്ടില്‍ നിന്ന്‌ കായലില്‍ വീണ്‌ ഡോക്‌ടറെ കണ്ടെത്താനായില്ല
കോട്ടയം: ഹൗസ്‌ ബോട്ടില്‍ നിന്ന്‌ കാല്‍ വഴുതി കായലില്‍ വീണ്‌ ഡോക്‌ടറെ കണ്ടെത്താനായില്ല. ഇന്നലെ വേമ്പനാട്ടുകായലില്‍ വിനോദയാത്രയ്‌ക്കുപോയ സംഘത്തില്‍പ്പെട്ട എരുമേലി മുക്കൂട്ടുതറ മുട്ടപ്പള്ളി കിഴക്കേമുറിയില്‍ പരേതനായ കെ.കെ. ജോസിന്റെ മകന്‍ ഡോ.റോയി കെ. ജോസിനെയാണു (ഡൊമിനിക്‌-56)കാണാതായത്‌.

ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങളായ എരുമേലിയില്‍ നിന്നുള്ള 20 അംഗ സംഘാംഗമാണ്‌ ഡോക്‌ടര്‍. ലയണ്‍സ്‌ ക്ലബ്‌ ട്രഷററായ ഡോ. റോയി മുക്കൂട്ടുതറയില്‍ ഹോമിയോ ക്ലിനിക്‌ നടത്തുകയാണ്‌. ഭാര്യ ഡോ. ഡെയ്‌സി വെണ്ണിക്കുളം പയറ്റുകാലായില്‍ കുടുംബാംഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക