Image

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: കേസ് ദുര്‍ബലപ്പെടാന്‍ സാധ്യതയെന്ന്

Published on 31 December, 2011
ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: കേസ് ദുര്‍ബലപ്പെടാന്‍ സാധ്യതയെന്ന്
കണ്ണൂര്‍: ബംഗാളി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസ് ദുര്‍ബലപ്പെടാന്‍ സാധ്യതയുള്ളതായി വസ്തുതാന്വേഷണത്തിനെത്തിയ എറണാകുളത്തെ സ്ത്രീകൂട്ടായ്മയുടെ ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ ഭാഷ ഒരു പ്രതിബന്ധമാണ്. ഇതിനെ ആശ്രയിച്ചായിരിക്കും കേസിന്‍െറ പുരോഗതി. പൊലീസ് അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ ചെയ്തില്ളെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും. പ്രതികളെ തിരിച്ചറിയുന്നതിനുള്ള പരേഡ്  പെണ്‍കുട്ടിയുടെ മാനസിക നില തകര്‍ന്നതിനാല്‍ നടന്നിട്ടില്ല.
യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ബംഗാളി ഭാഷ അറിയുന്ന ഡോക്ടറെ കൊണ്ടുവന്ന്   കൗണ്‍സലിങ് നല്‍കണം. മതിയായ സംരക്ഷണം നല്‍കിയില്ളെങ്കില്‍ യുവതിയും ബന്ധുക്കളും നാട്ടിലേക്കു മടങ്ങുന്ന സ്ഥിതിയുണ്ടാവും.
ഇത് പ്രതികള്‍ക്ക് സഹായമാവും. പെണ്‍കുട്ടി നമ്മുടെ നാട്ടുകാരിയല്ളെന്നതിനാല്‍ സൗമ്യ സംഭമെന്നപോലെ ശ്രദ്ധിക്കപ്പെടുന്നില്ല.
സൗമ്യ വധക്കേസില്‍ ഉണ്ടായതു പോലെ ഇക്കാര്യത്തിലും സമൂഹമനസാക്ഷി ഉയരണം. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായവും ലഭിച്ചിട്ടില്ല. ഭക്ഷണം വാങ്ങാന്‍ പോലും കൂടെ നില്‍ക്കുന്ന ബന്ധുകള്‍ കഷ്ടപ്പെടുകയാണ്.
അഡ്വ. നന്ദിനി, ജെനി, തസ്നിബാനു, സുജാ ഭാരതി, ഫാദര്‍ മാര്‍ട്ടിന്‍ പുതുശ്ശേരി  എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക