Image

സീതാറാം യെച്ചൂരി ; മനുഷ്യത്വത്തിന്‍േറ മുഖം

അനിൽ പെണ്ണുക്കര Published on 20 April, 2015
സീതാറാം യെച്ചൂരി ; മനുഷ്യത്വത്തിന്‍േറ മുഖം
സീതാറാം യെച്ചൂരിയെ ചെറുപ്പക്കാർക്കെല്ലാം വലിയ ഇഷ്ട്ടമാണ്. ഉന്നത വിദ്യാഭ്യാസമുള്ള വിവിധ ഭാഷകളറിയുന്ന ഒരാള്‍ മാത്രമാണോ യെച്ചുരി, അല്ല ; ചില ആളുകളെ തന്നിലേക്ക് സ്വാധീനിക്കാൻ കഴിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണല്ലോ ഭൂരിപക്ഷം ആളുകളും പിന്തുണച്ച എസ് .ആർ .പി യെ പിന്തള്ളി യെചൂരി പാർട്ടിയുടെ തലപ്പത്ത് എത്തിയത്.

യെച്ചൂരിയുടെ കഴിവ്  ഇടതു പിന്തുണയോടെ കൊണ്ഗ്രെസ് അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്. സോണിയാ ഗാന്ധിയോട് ഇത്രത്തോളം അടുപ്പമുണ്ടായിരുന്ന മറ്റൊരു ഇടതു നേതാവ് ഉണ്ടായിരുന്നില്ല. പല കാര്യങ്ങളിലും ആ സമയത്തുണ്ടായിരുന്ന യോജിപ്പ് നാം കണ്ടതുമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ യോജിപ്പ് കൊണ്ഗ്രെസ്സ് ഉൾപ്പെടെയുള്ള വലതുകഷികൾ ആഗ്രഹിക്കുന്നുമുണ്ട്. അതിനു യെച്ചുരിയുടെ വരവ് ഗുണം ചെയ്യും.

പാർട്ടിയുടെ പ്രസന്നതയുടെ മുഖമായതുകൊണ്ടാനല്ലോ വി എസ് പ്രതിസന്ധിയിലായപ്പോഴൊക്കെ യെച്ചുരി ഓടി എത്തിയിരുന്നത് .അതാണ്‌ പാർട്ടിക്ക് ഇപ്പോൾ ആവശ്യവും.

സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി. പ്രഥമ ജനറല്‍ സെക്രട്ടറി പി.സുന്ദരയ്യയ്ക്കു ശേഷം ആന്ധ്രപ്രദേശില്‍ നിന്ന് വരുന്ന രണ്ടാമത്തെ സാരഥി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന വേളയില്‍ സുന്ദരയ്യ തന്നെയായിരിക്കണം ജനറല്‍ സെക്രട്ടറിയെന്ന് എല്ലാവരും തീരുമാനിച്ചുറച്ചതായിരുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് സുന്ദരയ്യ ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞ് ആന്ധ്രയിലേക്ക് പോയപ്പോള്‍ പകരക്കാരനായത് ഇ.എം.എസ് ആണ്. നീണ്ട 17 വര്‍ഷം അദ്ദേഹം സി.പി.എമ്മിന്റെ അമരത്തിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായി വന്നപ്പോഴാണ് പുതുമുഖങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തില്‍ അവസരങ്ങള്‍ വേണമെന്ന വാദമുയര്‍ന്നത്. തുടര്‍ന്ന് പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായി. 

1970കളുടെ അന്ത്യഘട്ടത്തില്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ന്നതോടെയാണ് യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ പത്തു വര്‍ഷമാണ് പ്രകാശ് കാരാട്ട് സി.പി.എമ്മിനെ നയിച്ചത്.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വര്‍ത്തമാനകാല രാഷ്ട്രീയം ഒട്ടും ശുഭകരമല്ല.  ഒരുകാലത്ത് ഇന്ത്യ ഭരിച്ച ജനതാ പാര്‍ട്ടിയിലും പിന്നീട് ജനതാദളിലും ഒന്നാം യു.പി.എ മന്ത്രിസഭയിലും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സി.പി.എം ഇന്നെവിടെയാണ്?.

വെറും നാലു ശതമാനം വോട്ടിന്റെ ബലത്തിലാണ് പാര്‍ട്ടി ഇന്നു ലോകസഭയില്‍ മുഖം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ  ജനറല്‍ സെക്രട്ടറിസ്ഥാനം  യെച്ചൂരിക്ക് സുഖകരമായി അനുഭവപ്പെടുകയില്ല. ധീരതയോടെ ഏറ്റെടുക്കേണ്ട ഒരു കര്‍മപഥമായി അതു മാറിയിരിക്കുന്നു. 

പാര്‍ട്ടിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ അടവുനയത്തില്‍, സംഘടനാ വിഷയത്തില്‍, കൂട്ടായ്മയില്‍ യോജിപ്പുണ്ടാക്കുന്ന ഒരു നേതൃത്വം പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കാരാട്ടിന് ഒഴിഞ്ഞുമാറാനുമാവില്ല.  കാരാട്ടിനും യെച്ചൂരിക്കും എസ്.ആര്‍.പിക്കുമുള്ള ഒരു പോരായ്മ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും ജനകീയ സമരങ്ങള്‍ നയിച്ചുമുള്ള പരിചയം ഇല്ലെന്നതാണ്. അതുകൊണ്ടു തന്നെ ഇവരാരും ജനകീയ നേതാക്കളുമല്ല. എ.കെ.ജിയെപ്പോലുള്ള നേതാക്കളായിരുന്നു സി.പി.എമ്മിന്റെ സമ്പത്ത്.

യെച്ചൂരി സി.പി.എമിന്റെ സൈദ്ധാന്തികനും സൗമ്യ മുഖവുമാണ്. പാര്‍ട്ടി കണിശതകള്‍ അനുസരിക്കുമ്പോഴും രാഷ്ട്രീയ നേതാക്കളുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്നു.  പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ പ്രധാന മുഖവും കൂടിയാണ് യെച്ചൂരി. അടിസ്ഥാനപരമായി ഇതര നേതാക്കളുമായി അഭിപ്രായ വ്യത്യാസമുള്ള സീതാറാം യെച്ചൂരിക്ക് അതുകൊണ്ടുതന്നെ പ്രവര്‍ത്തന ബുദ്ധിമുട്ടുണ്ടായേക്കാം.

പ്രവര്‍ത്തനക്ഷമതയും ആത്മാര്‍ഥതയും എല്ലാ വൈതരണികളേയും അതിജീവിക്കാന്‍ അദ്ദേഹത്തിന്കഴിയും .സി.പി.എമ്മിന്റെ ചരിത്രത്തിലെ പ്രതിസന്ധിയിൽ നിന്നും ആ പാർട്ടിയെയും ഇടതു പ്രസ്ഥാനങ്ങളെയും കര കയറ്റാൻ യെച്ചുരിക്ക് കഴിയും .അതിനുള്ള ജനകീയ പിന്തുണ അദ്ദേഹത്തിനുണ്ട്.

യെച്ചൂരിക്ക് വീക്ഷണത്തിന്‍െറ പ്രശംസ

കൊച്ചി: യെച്ചൂരിയെ പ്രശംസിച്ച് കോണ്‍ഗ്രസിന്‍െറ മുഖപത്രം വീക്ഷണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് യെച്ചൂരി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ അപചയത്തിനും നേതൃത്വത്തിന്‍െറ പരാജയത്തിനും മുഖ്യ കാരണം കോണ്‍ഗ്രസിനോടുള്ള വിരോധമായിരുന്നു. പ്രജ്ഞാശേഷിയുള്ള യെച്ചൂരിയുടെ നേതൃത്വത്തിന് ഇത് തിരുത്താനാവട്ടെ എന്നും 'യെച്ചൂരി മാറിച്ചിന്തിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ വീക്ഷണം ആശംസിച്ചു.

കോണ്‍ഗ്രസുമായി ഏറ്റവും അകലം കുറഞ്ഞ കമ്യൂണിസ്റ്റ് നേതാവെന്ന് യെച്ചൂരി വിലയിരുത്തപ്പെടുന്നത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന യുക്തിബോധം കാരണമാണ്. രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാഷിസത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല എന്ന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് യെച്ചൂരി. യാഥാസ്ഥിതികമായ കോണ്‍ഗ്രസ് വിരോധത്തില്‍ കാര്‍ക്കശ്യ മുഖമില്ലാത്ത യെച്ചൂരിക്ക് കോണ്‍ഗ്രസ് സൗഹാര്‍ദ്ദം എന്നും ഇഷ്ടമുള്ള രാഷ്ട്രീയ പാതയായിരുന്നു. ചിന്തകളിലെ യുക്തിബോധം മാത്രമല്ല വ്യക്തിപരമായ ഇടപെടലുകളിലെ ഊഷ്മളതയും യെച്ചൂരിയെ രാഷ്ട്രീയാതീതമായി പ്രിയങ്കരനാക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.


സീതാറാം യെച്ചൂരി ; മനുഷ്യത്വത്തിന്‍േറ മുഖം
Join WhatsApp News
Aniyankunju 2015-04-23 14:35:35
FWD:  രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച P രാജീവിന് സഭ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സഭയുടെ അന്തസ്സുയര്‍ത്തും വിധം കൃത്യതയുള്ള പ്രവര്‍ത്തനമായിരുന്നു രാജീവിന്റെതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. നിലവില്‍ CPIM എറണാകുളം ജില്ല സെക്രട്ടറിയാണ് രാജീവ്. ....സഭയുടെ നടത്തിപ്പില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു M P അച്യുതന്റെതെന്നും ഹമീദ് അന്‍സാരി പറഞ്ഞുആറുവര്‍ഷ കാലയളവിനുള്ളില്‍ സഭയില്‍ പി രാജീവ് നടത്തിയ ഇടപെടലുകള്‍ ശക്തവും ശ്രദ്ധേയവുമാണെന്ന് സഭാ നേതാവും കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെയ്റ്റിലി പറഞ്ഞുചട്ടങ്ങളും നടപടി ക്രമങ്ങളും വളരെ ആഴത്തില്‍ പഠിച്ചാണ് രാജീവ് സഭയില്‍ സംസാരിക്കാറുള്ളത്. ഉയര്‍ന്ന ചിന്താശക്തിയും കാര്യക്ഷമതയുള്ള രാജീവിനെ തിരികെ സഭയില്‍ കൊണ്ടുവരണമെന്നും CPIM ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ജെയ്റ്റ്ലി അഭ്യര്‍ത്ഥിച്ചുസഭാ ചട്ടങ്ങുടെ കാര്യത്തില്‍ രാജീവ് ഒരു സര്‍വ്വ വിജ്ഞാനകോശമാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാജീവിന്റെ ഐപാഡ് ലഭിക്കുകയാണെങ്കില്‍ അതേറെ സഹായകരമാകുമെന്നും അതിനുള്ളില്‍ എല്ലാ ചട്ടങ്ങളുമുണ്ടായിരിക്കുമല്ലോ എന്നും തമാശയായി ഗുലാം നബി ആസാദ് പറഞ്ഞു. വ്യക്തമായ ധാരണകളോടെ ചര്‍ച്ചകളില്‍ ഇടപെടാറുള്ള രാജീവിനോട് അല്‍പം അസൂയയുണ്ടെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പ്രവര്‍ത്തനമികവ് ഉള്ള ഈ നേതാവ് CPIM ലായി പോയതില്‍ അല്‍പം വിഷമവും നായിഡു പ്രകടിപ്പിച്ചു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക