വിരലുകളുണ്‍ടായതിന്റെ കഷ്ടപ്പാട് (കവിത -ജോര്‍ജ് നടവയല്‍)
AMERICA
18-Apr-2015
(ജോര്‍ജ് നടവയല്‍)
AMERICA
18-Apr-2015
(ജോര്‍ജ് നടവയല്‍)

ഇടത്തെ ചൂണ്‍ടാണി വിരലില്‍ പത്തിയമര്‍ത്തും വയലറ്റു തുള്ളീ;
ലഹരിതരും വിഷം പോലുറഞ്ഞു കൊത്തുക; ജനസമ്മതിച്ചിഹ്നമായി.
ലഹരിതരും വിഷം പോലുറഞ്ഞു കൊത്തുക; ജനസമ്മതിച്ചിഹ്നമായി.
വിരലിലൊതുങ്ങാ വിരലുകളുണ്‍ടായ തിന്ത്യ യിലി തിനല്ലോ.
ഖദറണിഞ്ഞും കൊടികളാടിയും ആള്‍ക്കൂട്ടാധിപത്യം
കൊണ്‍ടാടുന്നൂ ജനനാമത്തില്‍ രാഷ്ട്രീയം;
വിജയം മുഷ്ടി മൈഥുനം ഘോഷിക്കുന്നൂ തെരുവുകള്‍ തോറും.
സ്വര്‍ണ്ണക്കടകള്‍ക്ക് നാടമുറിക്കുവതിനല്ലോ മന്ത്രി.
പിന്നെ ഭാരത മദാമ്മമാരുടെ മലയാളോച്ചാരണ-
ചാനല്‍ ഷോകള്‍ക്ക് തിരിയും തെളിക്കണം,
അനാച്ഛാദനങ്ങള്‍ക്ക് ശീല വലിക്കണം,
തറക്കല്ലുകളിടണം, ഫലകങ്ങള്‍ വിരിയിക്കണം,
പൂര്‍ണ്ണകായവെങ്കലങ്ങള്‍ക്കു തുണിമാറ്റണം,
കല്യാണ മണ്ഠപങ്ങളില്‍ മധുരം തോണ്‍ടണം,
മരണവീട്ടില്‍ വേദന വദനത്തില്‍ പുരട്ടണം,
വായുവിലിടിച്ചിടിച്ച് മൈക്കില്‍ സരസ്വതിയലറണം,
സിനിമാതാരങ്ങളേക്കാള്‍ ഫ്‌ളെക്‌സില്‍ പാല്പ്പല്ലുകാട്ടണം,
ശമ്പളം വാങ്ങണം, കിമ്പളം നോക്കണം,
പെന്‍ഷനും കാക്കണം, എന്തൊരു ക്ലേശമിതെല്ലാം,
നേരത്തും കാലത്തും ഭക്ഷണമുണ്‍ടോ, ഉറക്കമുണ്‍ടോ,
ഇപ്പൊടിപടല ത്തിരക്കിലെപ്പോഴും യത്രയല്ലോ; യാത്ര.....
എന്തൊരു ക്ലേശമാണൊരു ജനപ്രതിനിധിയായാല്‍…

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments