image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സ്‌ത്രീ സ്വാതന്ത്ര്യം (തമ്പി ആന്റണി)

AMERICA 16-Apr-2015
AMERICA 16-Apr-2015
Share
image
(ഒരു പ്രമുഖ പത്രത്തില്‍ പ്രശസ്‌ത നടി ഷിനസ്സ്‌ ട്രിസുരി (Shenez Treasury ഡെല്ലി ബെല്ലി ഫൈം) ഇന്ത്യയിലെ പ്രമുഖരായ നരേന്ദ്ര മോദിയോടും , അമിതാബ്‌ ബച്ചനോടും , സച്ചിന്‍ തണ്ടൂല്‍ക്കറോടും, ഷാരൂക്ക്‌ ഖാനോടും ഒക്കെ ഒരു ചോദ്യം ചോദിച്ചിരുന്നു. സത്രീ സുരഷക്ക്‌ അവര്‍ എന്തു ചെയ്യുന്നു, ഇനി എന്താണ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌എന്നൊക്കെ എല്ലാം ആ നടിയുടെ മുബായ്‌ ജീവിതത്തിലെ ദുരനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എഴുതിയതാണ്‌ . അത്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമായപ്പോഴാണ്‌ എനിക്ക്‌ ഇങ്ങെനെ ഒരേ ലെഖനമെഴുതാനുള്ള പ്രചോദനം ഉണ്ടായത്‌.) ലിങ്കു കൂടി അറ്റാച്ച്‌ ചെയുന്നു.

http://www.koimoi.com/bollywood-news/an-open-letter-to-namo-big-b-tendulkar-khans-ambani-by-shenazt-reasurywala/

സ്‌ത്രീകള്‍ക്ക്‌ എവിടെയാണ്‌ സ്വാതന്ത്ര്യം . ഏതു സമയത്താണ്‌ സ്വാതന്ത്ര്യം എന്നൊക്കെ ആലോചിച്ചാല്‍ എവിടെയെങ്കിലും എത്താന്‍ പറ്റുമെന്നു തോന്നുന്നില്ല . എന്നാല്‍ ഈ ആര്‍ഷ ഭാരതം എന്ന്‌ നമ്മൊളൊക്കെ അഭിമാനിക്കുന്ന ഇന്ത്യയിലെ സ്‌ത്രീസ്വാതന്ത്ര്യത്തെപറ്റി ചിന്തിച്ചാലോ. ആദ്യം മനസ്സില്‍ വരുന്നത്‌ ഇവിടുത്തെ പുരുഷമേധാവിത്വത്തിന്റെ കറുത്ത കൈകളാണ്‌ .

ഒരുകാലത്ത്‌ സ്‌ത്രീകളെ പറ്റി ഏറ്റവും അധികം അഭിമാനം കൊണ്ടിരുന്ന നമ്മള്‍ക്ക്‌ എന്തുപറ്റി എന്ന്‌ ഉറക്കെ ചിന്തിക്കാനുള്ള ഒരവസരംകൂടിയാണ്‌ ഇപ്പോള്‍ സംഭവിക്കുന്ന ഈ സ്‌ത്രീ പീഡനങ്ങള്‍ . സ്‌ത്രീകള്‍ക്ക്‌ ഒറ്റെക്ക്‌ ഒരിടത്തും പോകാന്‍ പറ്റാത്ത ഒരവസ്ഥ. തീര്‍ച്ചയായും അതൊരു ഭീകരാവസ്ഥ തന്നെയാണ്‌ എന്നതില്‍ തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല . സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്നു എന്നഭിമാനിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍പോലും അത്‌ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ഇന്ത്യയില്‍ എവിടെയാണ്‌ സാധിക്കേണ്ടത്‌ . ഇരുട്ടായാല്‍ അപ്പനെ പോലും വിശസിക്കാന്‍ പറ്റാത്ത അവസ്ഥ. അതുകൊണ്ടുതന്നെയായിരിക്കണം വിദ്യാസബന്നരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍പോലും ബസുകളില്‍ അവര്‍ക്ക്‌ പ്രത്യകം സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌ .

നമുക്കഭിമാനിക്കാവുന്ന സ്‌ത്രീ ജന്മ്‌ങ്ങളുടെകൂട്ടത്തില്‍ ജാന്‍സി റാണി മുതല്‍ സ്വതന്ത്ര ഇന്ത്യക്കുവേണ്ടി നിറഞ്ഞ തോക്കിനു നേരെ വിരിമാറു കാട്ടിയ കാഞ്ഞിരപ്പള്ളിക്കാരി അക്കാമ്മ ചെറിയാന്‍ വരെ ഒരു നീണ്ട നിരതന്നെയുണ്ട്‌ . ഇടക്ക്‌ വന്നുപോയ സരോജിനി നായിഡുവും , പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും , പാവങ്ങളുടെ പരിശുദ്ധയായ മതര്‍ തെരെസയുമൊക്കെ ജീവിച്ചു മരിച്ച നാടാണ്‌ ഇതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌. എന്നിട്ടും ഈ രാജ്യത്തിന്റെ തലസ്ഥാനത്തു പോലും സന്ധ്യ കഴിഞ്ഞാല്‍ ഒരു സ്‌ത്രീക്ക്‌ ഒറ്റയ്‌ക്ക്‌ നടക്കാന്‍ മേലാത്ത ദുരവസ്ഥ . അതെങ്ങെനെ സംഭവിച്ചു . ബസ്സിലും ട്രെയിനിലുമൊക്കെ പുര്‍ഷന്മാര്‍ സംഘം ചേര്‍ന്ന്‌ ആക്രമിക്കുക എന്നത്‌ ഇന്നൊരു സാധാരണ വാര്‍ത്ത മാത്രമായിരിക്കുന്നു. ആരും കണ്ടില്ലെങ്കില്‍ ആള്‍ക്കൂട്ടത്തിലാണെങ്കില്‍ ഒന്നു തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയിതില്ലെങ്കില്‍ അവര്‍ക്ക്‌ ഉറക്കം വരില്ല. ഇവര്‍ തീര്‍ച്ചയായും കുറ്റവാളികള്‍ തന്നെയാണ്‌ . ഇക്കൂട്ടര്‍ക്ക്‌ ഒരിക്കലും പുറത്തുവരാന്‍ പറ്റാത്ത രീതിയില്‍ ശിഷ നല്‍കുന്ന രീതികള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ട്‌ . അഥവാ പുറത്തിറങ്ങിയാല്‍തന്നെ അവരെ നിരീഷിക്കാനും അവര്‍ ജീവിക്കുന്ന പ്രദേശത്തുള്ളവര്‍ക്ക്‌ അവരെ സൂഷിക്കുക എന്നുള്ള മുന്നറിയിപ്പുകള്‍ കൊടുക്കാറുണ്ട്‌. ഇവിടെ നേരെ മറിച്ച്‌ അങ്ങേനെയുള്ളവര്‍ ഉടനെതന്നെ മോചിതരാകുന്നു. പുറത്തിറങ്ങിയാല്‍പിന്നെ അവര്‍ വീണ്ടും അതവര്‍ത്തിക്കും എന്നുള്ളതിന്‌ ആര്‍ക്കും സംശയമില്ല . ഈ വര്‍ഗ്ഗക്കാര്‍ അധികവും ലൈംഗിക ദൗര്‍ലഭ്യംകൊണ്ട്‌ മാനസികരോഗികള്‍ ആകുന്നവരാണ്‌ എന്നാണ്‌ പഠനങ്ങള്‍ തെളിയുക്കുന്നത്‌ . അതുകൊണ്ട്‌ അവര്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്‌ .

സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല എല്ലാവര്‍ക്കും ഈ ഭൂമിയില്‍ അവര്‍ക്ക്‌ ചുറ്റും ഒരു സ്വതന്ത്രമായ ഒരു പ്രതലം അല്ലെങ്കില്‍ അന്തരീഷമുണ്ട്‌ ഉണ്ട്‌ . ആ അനുവദനീയമായ ചെറിയ സ്‌പെയിസില്‍പോലും അവര്‍ക്ക്‌ സ്വാതന്ത്രമായി വിഹരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ്‌ സാധിക്കുക . ആക്രമിക്കുന്നവര്‍ക്ക്‌ അവര്‍ക്കുചുറ്റുമുള്ള ആ അന്തരീഷം കഴിഞ്ഞാലെ അവരുടെ ദേഹത്തു തൊടാന്‍ പറ്റുകയുള്ളു . അങ്ങെനെ നോക്കുബോള്‍ രണ്ടു കുറ്റമാണ്‌ ഇപ്പറയുന്ന മാനസികരോഗികള്‍ ചെയുന്നത്‌. ഒന്ന്‌ അവര്‍ക്കുചുറ്റുമുള്ള സ്ഥലത്തേക്ക്‌ അതിക്രമിച്ചു കടക്കുക രണ്ടാമത്‌ തൊട്ട്‌ ആക്രമിക്കുക . രണ്ടും കുറ്റകരമാണ്‌ എന്ന്‌ അവര്‍ക്കറിയില്ല എന്നാണോ നമ്മള്‍ മനസിലാക്ക്‌ണ്ടത്‌ . നിയമങ്ങള്‍ മനസിലാകേണ്ടത്‌ ഏതൊരു പൌരന്‍റെയും കടമയാണ്‌ . കിഴിലൃമിരല ീള ഹമം ശ െിീ േമി ലഃരൗലെ എന്നാനെല്ലോ നമ്മള്‍ താഴത്തെ ക്ലാസ്സില്‍തൊട്ടു പഠിക്കുന്നത്‌ .

ഇന്ന്‌ ഈ ആധുനികയുകത്തില്‍പോലും പുരുഷമേധാവിത്വം വളരെ പ്രകടമാണ്‌. എല്ലാ മതങ്ങളും സംഘടനകളും ഒക്കെ ഇക്കാര്യത്തില്‍ മത്സരിച്ച്‌ നില്‍ക്കുകയാണ്‌ .എന്തിനു പറയുന്നു ദൈവങ്ങളുടെ കാര്യത്തിലും ഈ മേധാവിത്വം പരുഷ കേസരികള്‍ക്കുതന്നെ . മതസഘടനകളിലോക്കെയും മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നവരും അവര്‍ തന്നെ. അപ്പോള്‍പിന്നെ ആ നിയമങ്ങളൊക്കെ അവരുടെ സൗകര്യത്തിനുവേണ്ടി അവര്‍ തന്നെ ഉണ്ടാക്കിയതാകാനാണ്‌ സാധ്യത. ആരാധനയുടെ കാര്യത്തിലും നിയമങ്ങള്‍ മറിച്ചല്ല. ആരാധാലയങ്ങളിലും, പുണ്യാശ്രമങ്ങളില്‍പോലും ചില പ്രത്യേക സ്ഥലങ്ങളില്‍ പ്രാര്‍ഥിക്കാന്‍ പോലും സ്‌ത്രീകള്‍ക്ക്‌ അവകാശമില്ല .ഒരെഴുപത്തഞ്ചു വര്‍ഷം മുന്‍പ്‌ മാറു മറക്കാന്‍പൊലും അവകാശമില്ലായിരുന്നു എന്നു പറഞ്ഞാല്‍ ഇന്നുള്ളവര്‍ക്ക്‌ അവിശ്വസനീയമായി തോന്നാം. അന്നൊക്കെ പല സവര്‍ണ്ണ സമൂഹവും സ്‌ത്രീകളെ വെറും ലൈഗിഗ യെന്ത്രങ്ങളായി മാത്രമാണ്‌ കണ്ടുകൊണ്ടിരുന്നത്‌ . ഇതെല്ലാം മതത്തിന്‍റെയും ആചാരത്തിന്‍റെയും പേരില്‍ നടമാടിയിരുന്നതുകൊണ്ട്‌ ആരുംതന്നെ ചോദ്യം ചെയാന്‍ ധൈര്യപ്പെട്ടിരിന്നില്ല . അങ്ങനെ നോക്കുബോള്‍ ലോകത്തിലെ ഏറ്റവം ലൈഗിക സ്വതന്ത്രിയമുള്ള പ്രദേശം ദൈവത്തിന്‍റെ സ്വന്തം നാടുതന്നെയായിരുന്നു എന്നുവേണം കരുതുവാന്‍ . ഇതിന്‍റെയൊന്നും പേരില്‍ ഒരു വനിതാ സംഘടനകളും പരാതിപ്പെടാറില്ല. അതിന്‍റെ അര്‍ഥം അവര്‍ പരോഷമായെങ്കിലും ഈ പുരുഷമേധാവിത്വം അംഗീകരിക്കുന്നു എന്നല്ലേ. ദൈവത്തിന്‍റെ മുന്‍പില്‍ മാത്രം എല്ലാവരും ഒരുപോലെയാണ്‌ എന്നാല്‍ മതത്തിന്‍റെ മുന്നില്‍ അത്‌ ഒരിക്കലും സംഭവിക്കുമെന്ന വെദൂര സാധ്യതപോലുമില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ആരുടേയും ശരീരം ആര്‍ക്കും അവകാശപ്പെട്ടതല്ല . പുരുഷന്മാരുടെ കാര്യത്തില്‍ മാത്രം ഇതെങ്ങെനെ ബാധകമാകാതെ വരും . ആണുങ്ങള്‍ക്കു ഏതു തോട്ടിലും പോയി കാലു കഴുകാം എന്നാണ്‌ അലിഖിത നിയമം. അത്‌ തെറ്റാണെന്ന്‌ അറിയാമെങ്കിലും അതിനെ സമൂഹം ഒരു തെറ്റായി കാണുന്നില്ല എന്നതാണ്‌ ആചാര്യജനകം .

ഇന്ന്‌ സത്രീസ്വാതന്ത്ര്യത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ നമ്മളെക്കാള്‍ എത്രയോ മുന്‍പിലാണ്‌ എന്ന കാര്യം നമുക്ക്‌ ഒരിക്കലും വിസ്‌മരിച്ചുകൂടാ . അവര്‍ക്ക്‌ ഇരുപത്തിനാലു മണിക്കൂറും എവിടെയും സുരഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ സിങ്കപ്പൂര്‍ അണ്‌ ഇക്കാര്യത്തില്‍ ഏറ്റവും സുരഷിതമായ പട്ടണം എന്നു തോന്നുന്നു. ലോക തസ്ഥാനമായ ന്യു യോര്‍ക്കിലും, ഷിക്കാഗോയിലും , ലെണ്ടനില്‍ പോലും പെണ്‍കുട്ടികള്‌ക്ക്‌ ഏതു വേഷവും ധരിച്ച്‌ എതു പാതിരാ രാത്രിയിലും ഒറ്റക്കും കൂട്ടം കൂട്ടമായും സുരഷിതമായി നടന്നുപോകാം. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു പഠിക്കാന്‍ വരുന്ന മുസ്ലീം പെണ്‍കുട്ടികള്‍പോലും ഒരിക്കലും പര്‍ദ്ദ അണിഞ്ഞ്‌ അമേരിക്കാന്‍ പട്ടണങ്ങളില്‍കൂടി നടക്കാറില്ല എന്നത്‌ വളെരെ വിചിത്രമായി തോന്നുന്നു. അവര്‍ ഏറ്റവം മോഡേന്‍ വേഷങ്ങള്‍ ഇട്ടുകൊണ്ടാണ്‌ യുനിവേര്‍സിറ്റിയില്‍ പഠിക്കുന്നത്‌ എന്നോര്‍ക്കണം.

അവര്‍ക്കു നേരെ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതായി അറിവില്ല. ന്യു യോര്‍ക്ക്‌ യുനിവേഴസിറ്റി യുടെ പരിസരത്ത്‌ പാതിരാ രാത്രിയില്‍ നടന്നുപോയിട്ടുള്ളവര്‍ക്ക്‌ ഇത്‌ നേരിട്ട്‌ മനസിലാക്കാവുന്നതാണ്‌. ഈ വലിയ സിറ്റിയിലൊക്കെ മോശമായ പ്രദേശങ്ങള്‍ ഇല്ലന്നല്ല അതിന്‍റെ അര്‍ഥം . നമ്മുടെ നഗരങ്ങളിലെതുപോലെ ആരും പോകാന്‍ പേടിക്കുന്ന സ്ഥലങ്ങള്‍ എല്ലാ പട്ടണത്തിലും ഉണ്ടാവും. അത്‌ കൃത്യമായി എല്ലാവര്‍ക്കും അറിയാവുന്നതാണ്‌ . അതുകൊണ്ടുതന്നെ അങ്ങോട്ട്‌ ആരും പോകാറുമില്ല . പക്ഷെ ഇന്ത്യയില്‍ മാത്രം രാത്രിയായാല്‍ സ്‌ത്രീകള്‍ക്ക്‌ ഒരു സ്ഥലവും സുരഷിതമാല്ലാത്ത ഒരവസ്ഥ. അതിനെപ്പറ്റിയാണ്‌ ഇവിടെ പറയുന്നത്‌. ഇത്‌ സംഭവിക്കുന്നത്‌ നിയമത്തെ പേടി ഇല്ലാത്തതുകൊണ്ടു മാത്രമാണ്‌ . കര്‍ക്കശമായ നിയമം ഇല്ലെങ്കില്‍ ഏതു രാജ്യത്തെ ജനവും നിയമങ്ങള്‍ ലെഘിക്കും . നിയമങ്ങള്‍ക്ക്‌ നല്ല ശിഷ ലെഭിക്കും എന്നുള്ളതുകൊണ്ടു മാത്രമാണ്‌ സായിപ്പുപോലും മര്യാതരാമനാകുന്നത്‌ എന്നോര്‍ക്കണം . നമ്മുടെ നാട്ടില്‍ എന്തു കുറ്റം ചെയിതാലും പിറകെ രാഷ്ട്രീയക്കാരുണ്ടാകും രക്ഷപെടുത്താന്‍. പിന്നെ ആരെയാണ്‌ പേടിക്കണ്ടത്‌.

ഇനി ആരും അത്രയൊന്നും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്‌ പുരുഷപീഡനം . പ്രായമായ പുരുഷന്മാര്‍ അതായത്‌ ഉന്നത സ്ഥാനത്തിരിക്കുന്ന എല്ലാ മത പുരോഹിതന്മാര്‍ ഏറ്റവുമതികം പീഡിപ്പിക്കുന്നത്‌ ആണ്‍കുട്ടികളെയാണ്‌ . പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇതുമായി ബെന്ധപെട്ട്‌ പല കേസുകളും ഉണ്ടാകുറുണ്ട്‌ . ഇങ്ങെയുള്ള കേസുകള്‍ക്ക്‌ കാലദേശപരുതികളില്ല . അതികൊണ്ട്‌ പലപ്പോഴും കുട്ടികള്‍ വളര്‍ന്നതിനുശേഷമായിരുക്കും കേസ്സുകള്‍ ഫയല്‍ ചെയാറുള്ളത . അതായത്‌ അവര്‍ക്ക്‌ തിരിച്ചറിവുണ്ടാകുന്ന പ്രായത്തില്‍. അങ്ങേനെയുള്ള കേസുകളില്‍ പെട്ട്‌ മലയാളികളുള്‍പ്പെടെ അനേകം ആളുകള്‍ ഇപ്പോള്‍ അമേരിക്കാന്‍ ജയിലുകളില്‍ കിടപ്പുണ്ട്‌ . ഇങ്ങെനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ ജാതി മതഭേതമന്ന്യെ എല്ലാവര്‍ക്കും എഴു മുതല്‍ എഴുപതു വര്‍ഷം വരെ തടവുശിഷ ലെഭിക്കാവുന്നതാണ്‌ . ഇന്ത്യയിലാണെങ്കില്‍ ഏതെങ്കിലും മതത്തിന്റെ മറവില്‍ എന്തും ചെയാവുന്ന അവസ്ഥയാണ്‌. ആള്‍ദൈവങ്ങളെപോലും മതത്തിന്റെ പേരില്‍ നമ്മുടെ ഭരണകൂടം നിയമനടപടികള്‍ എടുക്കാന്‍ പേടിക്കുകയാണ്‌. നമ്മുടെ നാട്ടില്‍ നിന്നു പുറത്തേക്ക്‌ പോകുന്ന പലര്‍ക്കും അന്ന്യ രാജ്യങ്ങളിലെ നിയമങ്ങള്‍ അറിയതില്ലാത്തതുകൊണ്ടുമാത്രം പല അബദ്ധങ്ങളും പറ്റുന്നുണ്ട്‌ എന്നുള്ളതാണ്‌ വിചിത്രം. അമേരിക്കക്കു വരുന്നവരാണങ്കില്‍ ഈ സ്വപ്‌നഭൂമി എല്ലാത്തിനും ഒരു ഫ്രീ കണ്ട്രി ആണെന്നുള്ള മിഥ്യാധാരണയുണ്ട്‌. അതാണ്‌ പലപ്പോഴും കുഴപ്പങ്ങളില്‍ ചെന്നു പെടുന്നതിന്റെ മൂലകാരണം. ഇങ്ങെനെ അബദ്ധം പറ്റിയ ഇന്ത്യാക്കാരാണ്‌ ഇപ്പോള്‍ അമേരിക്കാന്‍ ജയിലില്‍ കിടക്കുന്നവരില്‍ ഭൂരിഭാഗവും എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌ . പ്രശസ്‌ത ഫാഷന്‍ ഡിസൈനെര്‍ ആനന്ദ്‌ ജോണിന്‍റെ കാര്യം ഞാന്‍ നേരത്തെ റിപ്പോര്‍ട്ട്‌ ചെയിതിരുന്നു. സ്‌ത്രീപീഠനത്തിന്റെ പേരില്‍ അന്‍പത്തി നാലു വര്‍ഷത്തേക്കാണ്‌ അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നത്‌ . ഞാന്‍തന്നെ നേരിട്ട്‌ ആനന്ദിനെ കാലിഫോര്‍ണിയായിലുള്ള ജയിലില്‍ പോയി കണ്ടിരുന്നു . അതെ ഇത്‌ നൂറു ശതമാനം ഫ്രീ കണ്ട്രി തന്നെയാണ്‌. എല്ലാവര്‍ക്കും ഇവിടെ നിയമത്തിനകത്തുനിന്ന്‌ എന്തും ചെയാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌ . അതുകൊണ്ട്‌ ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ നിയമങ്ങള്‍ മനസിലാക്കുക എന്നത്‌ വളരെ പ്രാധാന്ന്യം ഉള്ള കാര്യം തന്നെയാണ്‌ . അല്ലെങ്കില്‍ നാമറിയാതെതന്നെ പല ഊരാക്കുടുക്കിലും ചെന്നു വീഴാനുള്ള സാധ്യതയുണ്ട്‌ .

അതുകൊണ്ട്‌ നിയമങ്ങള്‍ ലംഘിച്ച്‌ വളഞ്ഞ വഴിയില്‍ സഞ്ചരിക്കുന്നത്‌ ഒരിക്കലും ആര്‍ക്കും ഏതു രാജ്യത്തായാലും സുരഷിതമല്ല . പ്രത്യകിച്ചും സ്‌ത്രീകളുടെ സുരഷയുടെ കാര്യത്തില്‍ ഇന്ന്‌ ശക്തമായ നിയമങ്ങള്‍ ഉണ്ട്‌. പക്ഷെ എത്ര രാജ്യങ്ങള്‍ അത്‌ നടപ്പാക്കുന്നുണ്ട്‌. ഇന്ത്യ തീര്‍ച്ചയായും ആ പട്ടികയുടെ ഏറ്റവും താഴത്തെ അറ്റത്തായിരിക്കും എന്നുള്ളതിന്‌ യാതൊരു സംശയവുമില്ല


image
Facebook Comments
Share
Comments.
image
തിരുവാതിര
2015-04-17 13:09:45
ഞാനുമൊരു ബസ്‌യാത്രക്കാരിയാണശ്വതി 
തിരുവാതിരയെന്നാണെന്റെ പേർ 
മിഥുന മാസമാണ് എൻ നാട്ടിൽ ശല്യം എറെ 
ഇളകിയാടുന്നു ബസ്‌ ഒന്നടക്കം 
ഇളക്കുന്നതാണ് മധ്യവയസ്ക്കരും വൃദ്ധരും 
തിരിഞ്ഞു നിന്ന് ചോദ്യം ചെയ്യുകിൽ 
മൈഥുനമാസം അറിയില്ലേ എന്ന മറു ചോദ്യം?
മന്ത്രിയെക്കണ്ടു പരാതിയുമായി 
പരാതി കേട്ട് കേട്ട് മന്ത്രി 
പതുക്കെ പറഞ്ഞു, 'നാലുപേര് കേട്ടാൽ മോശം 
നാണക്കേടാകും നിനക്കതു 
ഒതുക്കി തീർത്തിടാം കേസ് 
ഒതുക്കമായി എന്നോപ്പം രമിചിടിൽ 
ഇറങ്ങി ഓടി ഞാൻ അവിടെ നിന്നും 
'വെളുക്കാൻ തേച്ചത് പാണ്ടായപോലെ "

image
thampi
2015-04-17 11:01:21
Our malayalee leaders from here visit kerala too often. Always they claim they had engagements in trivandrum and cochin. Hope and pray that saritha will not expose thier names...
image
അശ്വതി
2015-04-17 09:07:55
ഒരായിരം ചതവുകളാണെൻ ചന്തിയിൽ 
പിച്ചലിൻ മാന്തലിൻ പാടുകൾ വേറെയും 
ഞാനൊരു ബസുയാത്രക്കാരി കേരളത്തിൽ 
നിവർത്തി കേടുകൊണ്ട് ബസിലാണ് യാത്ര 
കാന്തത്തിൽ പച്ചിരുമ്പിൻ പൊടിപോലെ 
ഓടിയെത്തുന്നെൻ ചന്തി കണ്ടാലുടാൻ
ആണ് പോലിരിക്കുന്ന അസ്ഥികൂടങ്ങൾ 
ഉണ്ടാക്കുന്നൊരു തിക്കും തിരക്കും പിന്നെ 
പിന്നിലൂടെ കയ്യ്കൊണ്ട് ഞെക്കിടുന്നു ചന്തിയിൽ.
കത്തികൊണ്ട് കുത്തുംപോലെ ചിലപ്പോൾ 
ചിലപ്പോൾ ഉരച്ചിടുന്നു കല്ല്‌ കൊണ്ടെന്നപോൽ 
യാത്ര ചെയ്യാനാവില്ല ബസിലും പ്ലയിനിലും 
ചെന്ന് കേറുവാനില്ല മന്ത്രി മന്ദിരത്തിലും 
നിർഭാഗ്യമോ ഞാനൊരു പെണ്ണായി ജനിച്ചത്‌ 
ചൊല്ലുകെന്നെ കാത്തിടേണ്ട പുരുഷ വർഗ്ഗമേ ?

image
Thampy Antony
2015-04-17 08:47:57
Better be late than never Justice . I don't believe in any associations Anthappan.. They are like any religion ' divine shopping '
image
sangeethasnehi
2015-04-17 08:03:09
ഈ ലേഖനത്തിന് നന്ദി. എന്തൊക്കെ എഴുതിയാലും പറഞ്ഞാലും നമ്മുടെ നാട് ഒരു മാറ്റവും ഇല്ലാതെ തുടരും. എങ്കിലും സ്വരം ഉയര്ത്താൻ ആരെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസം. വായ്‌ നോക്കികൾ ഇല്ലാത്ത കേരളം! "നടക്കാത്ത സുന്ദരമായ സ്വപ്നം".
image
Anthappan
2015-04-17 07:13:10

Why justice is so upset? Fokkana,  Foama, and many literary organizations  are associated with the politicians and ministers those who are pouncing on women and weak in Kerala.  Please encourage writers to use their skill as writers to smoke these snakes out of their hole.  There is one snake hiding in Delhi too.   And, realize that we have to go a long way to get the justice realized.   

image
വായനക്കാരൻ
2015-04-17 06:13:49
Justice, it didn't matter until an actress wrote about it.
image
വിദ്യാധരൻ
2015-04-16 19:37:10
കാമത്താൽ കണ്ണിന്റെ കാഴച്പോയിടുമ്പോൾ 
ചാടിവീഴുന്നു മൃഗങ്ങളെപ്പോലെ പുരുഷൻ .
അല്ല ശരിയല്ല മൃഗങ്ങളെ പഴിപ്പതു 
മർത്ത്യരെക്കാൾ മരിയാദയുള്ളവർ അവർ 
കണ്ടിട്ടില്ല ഞാൻ ഇന്നേവരെ ഒരു മൃഗം 
പാത്തിരുന്നു ബലാൽസംഗം  നടത്തുന്നത്.
സ്വന്തം മകളുടെ മേൽ ചാടിവീഴുന്ന താതർ 
അമ്മയേം പെങ്ങളേം കണ്ടാലറിയാത്തോർ 
പിഞ്ചുകുഞ്ഞുങ്ങളെ ബാലല്ക്കാരം ചെയ്യവർ 
ഇവരുടെ ഗുരുക്കൾ നാട്  ഭരിക്കുന്ന മന്ത്രിമാർ 
കാപ്പയിട്ട ദുർമാർഗ്ഗികളാം  പുരോഹിതർ 
കൂട്ടായവർക്കു കാവിവസ്ത്രധാരികൾ സന്യാസിമാർ 
 ഇങ്ങനെ കാമവെറിയ്ന്മാരാൽ കേരളം 
നാശത്തിൻ ഗർത്തത്തിലേക്ക് കുതിക്കുന്നു വേഗം
എന്ത് ചെയ്യണമെ ന്നറിയാതെ ജനം 
അന്തം വിട്ടു  പകച്ചു നില്ക്കുന്നിവിടെ
image
andrew
2015-04-16 19:10:09
 a well coordinated music of words of wisdom and naked facts. Hope this will open the eyes of many blind and deaf.
image
Justice
2015-04-16 17:37:00
You are too late tell the truth why? Why fokana and foma or world
Malayali or Gopio any other organization consult about in their seminar .why tell me
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കൂടുതൽ ആരോപണങ്ങൾ ; രാജി വയ്ക്കില്ലെന്ന് ഗവർണർ കോമോ
അന്താരാഷ്ട്ര വനിതാദിനാഘോഷവുമായി ചിത്രകാരികള്‍
തെക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാരുടെ ഒഴുക്ക്; ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും
ബൈഡൻ പ്ലീസ് ലെറ്റസ്‌ ഇൻ (ബി ജോൺ കുന്തറ )
വാക്സിൻ പേറ്റൻറ്റ് : ഇന്ത്യയുടെ നിർദേശം തള്ളണമെന്ന് സെനറ്റർമാർ; ഫൈസർ വാക്‌സിനെതിരെ റഷ്യ
പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)
On this Women's Day(Asha Krishna)
അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
സമകാലീക ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന അന്തര്‍ദേശീയ വനിതാ ദിനം (ഫിലിപ്പ് മാരേട്ട്)
അന്നമ്മ ജോസഫ് വിലങ്ങോലില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി ലീഡര്‍
ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി എം എഫ്
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഏബ്രഹാം ചുമ്മാര്‍ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച.
ബേ മലയാളിക്ക് പുതിയ ഭാരവാഹികൾ; ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് (സെക്രട്ടറി)
നാട്ടിലെ സ്വത്ത്: സുപ്രീം കോടതി വിധി ആശങ്ക ഉണർത്തുന്നു
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു
വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)
ദൃശ്യത്തിന്റെ രണ്ടാം ഭാഗം പോലെ ഏഴാമത് ഐ ഫോൺ (ശ്രീകുമാർ ഉണ്ണിത്താൻ)
ഭാര്‍ഗവി അമ്മയുടെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut