Image

ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍

ജോണ്‍ ജോര്‍ജ്ജ്, ലാസ് വേഗാസ് Published on 31 December, 2011
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍

ലാസ് വേഗാസിലെ വിശുദ്ധ എസ്തപ്പാനോസ് ക്‌നാനായ കാത്തേലിക് മിഷന്റെ 19-ാമത് വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍ ജനുവരി 14-ന് ശനിയാഴ്ച രാവിലെ 10.00 മണി മുതല്‍ ലാസ് വേഗാസിലെ വിശുദ്ധ വയറ്റര്‍ ദേവാലയത്തില്‍ വിവിധ പരിപാടികളോടെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു.

രാവിലെ 10.00 മണിക്ക് പാതാക ഉയര്‍ത്തലോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 10.15ന് മിഷന്‍ ഡിറക്ടര്‍ ഫാ. തോമസ് മുളവനാലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന സമര്‍പ്പണവും തുടര്‍ന്നു വിശുദ്ധ എസ്തപ്പാനോസ്സിന്റെയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും ഛായാ ചിത്രങ്ങളും, പാതാകകളും ശ്ലീബായും മുത്തുക്കുടകളുമേന്തി മിഷന്‍ അംഗങ്ങളും ലാസ് വേഗാസ്സിലെ ജാതി മത സമുദായ ദേഭമേന്യ ഒട്ടുമിക്ക മലയാളികളും പങ്കെടുത്തുള്ള പ്രദക്ഷിണവും നടക്കും. 12.00 മണിയോടുകൂടി പൊതു സമ്മേളനവും വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളും, കാര്‍ണിവലും തുടര്‍ന്നു തിരുനാള്‍ സദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ട്ടിന്‍ മനുങ്കല്‍ , ജെയിംസ് കൊല്ലപറമ്പില്‍ , റിന്‍ലി മൂലക്കാട്ട് , ജോസ് ചെട്ടിയാത്ത്, സന്തോഷ് മാത്യൂ എന്നിവരെ യഥാക്രമം 702-807-6430, 702-847- 3544, 702-897-5913, 702-739-8809, 702-270-6456 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പാനോസ് തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക