Image

അമേരിക്കയിലെ സേവനത്തിന് ശേഷം ഫാ. ഡേവിസ് ചെറയത്ത് കേരളത്തിലേക്ക് മടങ്ങുന്നു

Published on 31 December, 2011
അമേരിക്കയിലെ സേവനത്തിന് ശേഷം ഫാ. ഡേവിസ് ചെറയത്ത് കേരളത്തിലേക്ക് മടങ്ങുന്നു
ഒക്‌ലഹോമ സിറ്റി: ചിക്കാഗോ സിറോ മലബാര്‍ രൂപതുടെ കീഴിലുള്ള ഒക്‌ലഹോമ സിറ്റി ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിലെ അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ.ഡേവിസ് ചെറയത്ത് കേരളത്തിലെ മാതൃരൂപതയായ തൃശ്ശൂര്‍ അതിരൂപതയിലേയ്ക്ക് മടങ്ങുന്നു. ഒക്‌ലഹോമ സിറ്റി ആര്‍ച്ച് ഡയോസിസിലും ഫാ.ഡേവിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2007ല്‍ ഒക്‌ലഹോമ ഹോളിഫാമിലി കാത്തലിക് മിഷന്റെ ഡയറക്ടറായും തുടര്‍ന്ന് 2008ല്‍ ഹോളി ഫാമിലി ദേവാലയത്തെ ചിക്കാഗോ രൂപതയുടെ പതിമൂന്നാമത് ഇടവകയായി രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത് പ്രഖ്യാപിച്ചപോള്‍ ഇടവകയുടെ പ്രഥമ വികാരിയായും ഫാ.ഡേവിസ് ചെറയത്ത് സ്ഥാനമേറ്റു. മുന്‍ മിഷന്‍ ഡയറക്ടറായിരുന്ന ഫാ.ജോര്‍ജ് പാറക്കലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹോളി ഫാമിലി ദേവാലയത്തെ ഒരു ഇടവകയായി രൂപപെടുത്തുന്നതില്‍ ഫാ.ഡേവിസ് ചെറയത്ത് നല്‍കിയ സംഭാവനകള്‍ വലുതാണ്. ഒക്‌ലഹോമയിലെ സേവനം പൂര്‍ത്തിയാക്കി ജനവരി ഒമ്പതിന് ഫാ.ഡേവിസ് നാട്ടിലേക്ക് മടങ്ങും.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
അമേരിക്കയിലെ സേവനത്തിന് ശേഷം ഫാ. ഡേവിസ് ചെറയത്ത് കേരളത്തിലേക്ക് മടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക