Image

`സന്തോഷമായി ഗോപിയേട്ടാ': ലക്ഷ്‌മി റായ്‌ നായിക

Published on 06 April, 2015
`സന്തോഷമായി ഗോപിയേട്ടാ': ലക്ഷ്‌മി റായ്‌ നായിക
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന `സന്തോഷമായി ഗോപിയേട്ടാ' എന്ന ചിത്രത്തില്‍ ലക്ഷ്‌മി റായ്‌ നായികയാകും. ജയറാമാണ്‌ നായകന്‍. മറ്റ്‌ അഭിനേതാക്കളേയോ അണിയറ പ്രവര്‍ത്തകരേയോ ഇതു വരെ തീരുമാനിച്ചിട്ടില്ലെന്ന്‌ സംവിധായകന്‍ വ്യക്തമാക്കി. ദിനേഷ്‌ പള്ളത്ത്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത്‌ സതീഷ്‌ കുറുപ്പാണ്‌.

ജയറാമിന്റെ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ബോബന്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. സീരിയല്‍ രംഗത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിതെന്നും താനീ ചിത്രത്തില്‍ ഒരു സീരിയല്‍ സംവിധായകന്റെ വേഷമാണ്‌ അവതരിപ്പിക്കുന്നതെന്നും ബോബന്‍ പറഞ്ഞു. വളരെ രസകരമായ ഒരു അനുഭവമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊരു കുടുംബ എന്റര്‍ടെയിനര്‍ ചിത്രമാണെന്ന്‌ സംവിധായകന്‍ പറഞ്ഞു. ഗോപീകൃഷ്‌ണന്‍ എന്ന പ്രൊഫഷണലിന്റെ വേഷമാണ്‌ ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.
`സന്തോഷമായി ഗോപിയേട്ടാ': ലക്ഷ്‌മി റായ്‌ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക