യാത്രികന്റെ നിറം ചാലിച്ച കുറിപ്പുകള്‍
kozhikode
05-Apr-2015
ബഷീര്‍ അഹമ്മദ്
kozhikode
05-Apr-2015
ബഷീര്‍ അഹമ്മദ്

ഫിഗറേറ്റീവ് ചിത്രകലാ രീതിയില്‍ നിന്നും സെമി അബ്സ്ട്രാക്ഷനിലേക്കും പൂര്‍ണ്ണത തേടിയുള്ള അബ്‌സ്ട്രാക്ഷന്‍ വര്‍ക്കിലേക്കുള്ള പ്രയാണമാണ് ചിത്രകാരന്റെ രചനകള്‍.
കഴിഞ്ഞ പത്ത് വര്‍ഷകാലയളവില്‍ ലോക ചിത്രസാങ്കേതത്തില്‍ വന്ന മാറ്റങ്ങള്‍ ഗണേഷ്ബാബുവിന്റെ ചിത്രങ്ങളില്‍ കാണാം.

പതിമൂന്ന് വര്‍ഷത്തെ തപസ്സിനൊടുവില്‍ തനിക്കു ചുറ്റുമുള്ള പൗരസ്ത്യ പാശ്ചാത്യ ജീവിത ചലനങ്ങള്‍ കോറിയിട്ട 'ക്രോസിങ്ങ് പീപ്പിള്‍' ശ്രദ്ധേയമാകുന്നത് രചനാപരമായ പാടവം മാത്രമല്ല ചിത്രങ്ങള്‍ കാഴ്്ചക്കാരുമായി സംവേദിക്കുന്ന ജീവിസംഘര്‍ഷം കൊണ്ടു കൂടിയുമാണ്.
യൂറോപ്പിലും, ഇന്ത്യയിലുമുള്ള യാത്രകള്‍, ചിത്രകാരന്റെ മനസ്സില്‍ സൃഷ്ടിച്ച കുറിപ്പുകളാണ് 'ഓണ്‍ ദ റോഡ്്' യാത്രാനുഭവങ്ങള്‍ ഏറ്റുവാങ്ങുന്ന ചിത്രകാരന്റെ മനസ്സിനുള്ളില്‍ നിന്നും പിറവികൊണ്ട ചിത്രങ്ങളില്‍ ജീവിതത്തിന്റെ ദൈന്യതയും തിരക്കില്‍ മുഖം നഷ്ടപ്പെടുന്ന മനുഷ്യദുഃഖവും വായിക്കാന്‍ കഴിയും. കൊളാഷ്, ഇങ്ക് ഡ്രോയിങ്ങ്, മിക്‌സ്ഡ് മീഡിയ, അക്രിലിക്ക് എന്നീ മീഡിയങ്ങളുപയോഗിച്ചാണ് രചനകള്‍ നടത്തിയത്. ഓരോ ചിത്രവും പറയുന്നത് ഓരോ ജീവിത അനുഭവമാണ്. പഴയ കാര്യങ്ങള്‍ തിരികെ കൊണ്ടുവന്ന് മനുഷ്യനുമേല്‍ വിലക്കുകള്‍ തീര്‍ക്കുകയും നവഫാസിസ്റ്റ് പ്രവണത അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരത 'ഷാഡോസ് ഓഫ് ഡെയ്ഞ്ചര്‍' എന്ന ചിത്രത്തില്‍ തെളിഞ്ഞു കാണാം. 30 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. ലളിതകലാ അക്കാദമിയിലാണ് പ്രദര്‍ശനം നടക്കുന്നത്.
ഫോട്ടോ റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
ചിത്രകാരന്‍ ഗണേഷ്ബാബു തന്റെ ചിത്രത്തിനരികില്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments