Image

പൗരത്വനിയമ ഭേഗഗതി: ഉത്കണ്ഠ അറിയിക്കും

Published on 30 December, 2011
പൗരത്വനിയമ ഭേഗഗതി: ഉത്കണ്ഠ അറിയിക്കും
പൗരത്വനിയമ ഭേഗഗതി: പ്രവാസികളെ ഏകോപിപ്പിച്ചു വിവിധ മാര്‍ഗങ്ങളിലൂടെ ഉത്കണ്ഠ അിയിക്കും. നിര്‍ദ്ദേശങ്ങള്‍ അിയിക്കുവാനുള്ള അവസരം എത്രയും പെട്ടെന്ന് പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു…തോമസ് ടി ഉമ്മന്‍ (കോര്‍ഡിനേറ്റര്‍ , ഗവണ്മെന്റ് ആന്‍ഡ് കോണ്‍സുലര്‍ അഫയേഴ്‌സ് കമ്മറ്റി; ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ ) അറിയിക്കുന്നത്.

ന്യൂയോര്‍ക്ക്: രാജ്യസഭയില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ പൗരത്വനിയമ (1955) ഭേദഗതി ബില്‍ (Bill No.XLVIII of 2011)നെക്കുറിച്ച് പ്രവാസികളെ ബോധവല്‍ക്കരിക്കുന്നതിനും അനന്തര നടപടികള്‍ കൈക്കൊള്ളുന്നതിനുമായി അമേരിക്കയിലും കാനഡയിലും നിന്നുമായി ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സിലിന്റെയും മറ്റു സംഘടനാ പ്രവര്‍ത്തകരുടെയും പ്രത്യേക യോഗം അടിയന്തിരമായി നടത്തപ്പെട്ടു.
പൗരത്വ ബില്ലിലെ പ്രവാസികളെ ബാധിക്കുന്ന മാറ്റങ്ങളുടെ ആവശ്യകത എന്തെന്നു അറിയുവാനും, അതൊടൊപ്പം മാറി മാറി വരുന്ന നാമകരണങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുവാനും യോഗം തീരുമാനിച്ചു.

പ്രവാസി ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പ്രധാനമന്ത്രിയെയും, ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരെയും, നേരില്‍ കണ്ടു ബില്ലുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കകള്‍ അറിയിക്കുന്നതാണ്.

പ്രവാസികളെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) ആയി അംഗീകരിച്ചതിനു ശേഷം മൂന്നാമത് മറ്റൊരു മാറ്റം ഉണ്ടാവുന്നത് ഒ.സി.ഐ ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച നടത്താന്‍ വിട്ടുപോയതിലുള്ള അധികഗാരികളുടെ സമീപനത്തിലുള്ള പ്രതിഷേധവും, അതോടൊപ്പം ഒ.സി.ഐ(OCI) കാര്‍ഡിന്, ഒ.
.സി(OIC) എന്ന പേര് നല്‍കുന്നതിന്റെ നിജ സ്ഥിതി അറിയുവാനും ആ വഴിക്ക് കാര്യങ്ങള്‍ നീങ്ങുന്നെങ്കില്‍ അതിലുള്ള പ്രവാസികളെ ശക്തമായ പ്രതിഷേധവും അറിയിക്കും. മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒ.സി.ഐ കാര്‍ഡുടമകള്‍ വീണ്ടും അപേക്ഷിക്കേണ്ടി വരുമോ, ഈ മാറ്റങ്ങള്‍ പാസ്‌പോര്‍ട്ടിലും ആയുഷ്‌കാല വിസായിലും ഏത് വിധത്തിലും രേഖപ്പെടുത്തും, മാറ്റങ്ങള്‍ക്കു ഉത്തരവാദികള്‍ അല്ലാത്ത പ്രവാസികള്‍ക്ക് അതിനുള്ള ഫീസും നല്‍കേണ്ടി വരുമോ, അനുബന്ധമായ മറ്റു ചിലവുകള്‍ എന്തൊക്കെയാണ്, അത് ആര് വഹിക്കും എന്നിങ്ങനെയുള്ള ആശങ്കകളും അറിയിക്കുന്നതാണ്.

തോമസ് റ്റി. ഉമ്മന്‍ , ജോണ്‍ സി വര്‍ഗീസ്, സാം ഉമ്മന്‍ , അനിയന്‍ ജോര്‍ജ്, തോമസ് തോമസ് (കാനഡ), പി.സി. മാത്യൂ, രാജു വര്‍ഗീസ്, ജോണ്‍ സാമുവേല്‍ , ജേക്കബ് തോമസ്, ജോസ് ജോര്‍ജ്, ബിജു തോമസ്, വിനോദ് കൂവല്ലൂര്‍ , സര്‍ക്കാര്‍ ശ്രാമ്പിക്കല്‍ , അലക്‌സ് വിളനിലം കോശി, യുഎ നസീര്‍, തുടങ്ങിയവര്‍ ബില്ലിനെപറ്റി, മനസ്സിലാക്കുവാനും പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളെപ്പറ്റി ആവശ്യമെങ്കില്‍ അടിയന്തിരമായി പ്രതികരിക്കെണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വിശദമായി സംസാരിച്ചു.

ജനുവരി 13ന് മുമ്പായി ബില്ലിനെപറ്റിയുള്ള അഭിപ്രായങ്ങളും ആശങ്കകളും അറിയിക്കുവാന്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുവാന്‍ എല്ലാ പ്രവാസികളും സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഭാവി കര്‍മ്മ പരിപാടികള്‍ എന്തൊക്കെയാണെന്ന് യഥാസമയം അറിയിക്കുന്നതാണ്.

 The following PRESS RELEASE  was reported:
 
STANDING COMMITTEE ON HOME AFFAIRS INVITES SUGGESTIONS ON CITIZENSHIP (AMENDMENT) BILL, 2011 The   Citizenship (Amendment) Bill, 2011  as  introduced in   the  Rajya   Sabha   on   8 December 2011  and  pending  therein,  has  been  referred  to  Department-related   Parliamentary  Standing Committee on Home Affairs, headed by Shri M. Venkaiah Naidu, M.P. Rajya Sabha for examination and report. The Bill proposes for inserting suitable provisions in the Citizenship Act 1955 to remove certain lacunae that were noticed during its implementation and review of provisions relating to overseas citizen of India.  2.         The Committee has decided to invite written memoranda from the public/stakeholders, on the Bill.
3.         Those desirous of submitting written memoranda to the Committee, may send the same   to Shri D. K. Mishra, Joint Director, Rajya Sabha Secretariat, Room No. 142, First Floor, Parliament House Annexe, New Delhi-110001 {Tele: 23035410 (O) and 23012007 (fax)} indicating whether they would also be interested in giving oral evidence before the Committee, latest by 13th January, 2012.4.         The memorandum which might be submitted to the Committee, would form part of its records and treated as confidential and, therefore, should not be printed, circulated or publicized by anyone, as such an act would constitute a breach of privilege of the Committee.5.         Individuals/stakeholders may obtain, on written request, a copy of the Bill, from Shri Bhupendra Bhaskar, Assistant Director, Rajya Sabha Secretariat, Cabin ‘A’, Basement, Parliament House Annexe, New Delhi-110001 (Telephone No. 011-23034034). The electronic text of the Bill can also be down loaded from the official website available on Rajya Sabha Website www.rajyasabha.nic.in. ® Bills with Committees.Website:- http://rajyasabha.nic.in          E-mail:  rsc-ha@sansad.nic.in   
       
പൗരത്വനിയമ ഭേഗഗതി: ഉത്കണ്ഠ അറിയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക