Image

വേനല്‍ ചൂട് ശമിക്കാന്‍ സംഭാരം

ബഷീര്‍ അഹമ്മദ്‌ Published on 02 April, 2015
വേനല്‍ ചൂട് ശമിക്കാന്‍ സംഭാരം
വേനല്‍ ചൂടിന് ആശ്വാസമായ് സംഭാരവിതരണം. കാലിക്കറ്റ് സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കാണ് നഗരത്തില്‍ രണ്ടിടത്തായി സംഭാര വിതരണം ആരംഭിച്ചത്. 

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ ബാങ്കിനു മുന്‍പിലായാണ് സംഭാര വിതരണ കൗണ്ടര്‍ ഡെപ്യൂട്ടി മേയര്‍ അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തത്. മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്താണ്.

അഞ്ച് വര്‍ഷമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ബാങ്ക് ദിവസം 5000 പാക്കറ്റ് സംഭാര വിതരണം നടത്തുന്നത്. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കും മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും സംഭാരം ഏറെ ആശ്വാസകരമാണ്. കാലത്ത് 12 മണിതൊട്ട് 2 മണിവരെയാണ് വിതരണം ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍, ടി. ദാമോദരന്‍, എന്‍. സുഭാഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.


ഫോട്ടോ : ബഷീര്‍ അഹമ്മദ്‌

വേനല്‍ ചൂട് ശമിക്കാന്‍ സംഭാരം
സംഭാര വിതരണം ഡെപ്യൂട്ടി മേയര്‍ അബ്ദുള്‍ ലത്തീഫ് നിര്‍വവഹിച്ചപ്പോള്‍
വേനല്‍ ചൂട് ശമിക്കാന്‍ സംഭാരം
വേനല്‍ ചൂട് ശമിക്കാന്‍ സംഭാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക