Image

രശ്മി സോമന്‍ വീണ്ടും വിവാഹിതയായി

ആശ പണിക്കര്‍ Published on 31 March, 2015
രശ്മി സോമന്‍ വീണ്ടും വിവാഹിതയായി
സിനിമാ സീരിയല്‍ താരം രശ്മി സോമന്‍ വീണ്ടും വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞയാഴ്ച വളരെ രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തു. ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ഗോപിനാഥനാണ് വരന്‍.

പഠനകാലത്ത് ടിവി സീരിയലുകളിലുടെ അഭിനയരംഗത്ത് സജീവമായ രശ്മി സോമന്‍ പിന്നീട് സീരിയല്‍ സംവിധായകനെ തന്നെ വിവാഹം കഴിയ്ക്കുകയായിരുന്നു. ഈ ബന്ധം പിരിഞ്ഞതിന് ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ഇവര്‍ അടുത്ത കാലത്ത് വീണ്ടും മിനിസ്‌ക്രീനിലെത്തിയിരുന്നു.

വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാനാണ് രശ്മിയുടെ തീരുമാനം. പി ടി കുഞ്ഞുമുഹമ്മദിന്‌റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ രശ്മി ഇഷ്ടമാണ് നൂറുവട്ടത്തിലൂടെയാണ് സിനിമയില്‍ നായികയാകുന്നത്.

രശ്മി സോമന്‍ വീണ്ടും വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക