Image

കടല്‍കാറ്റേറ്റ് കളിച്ച് തിമര്‍ക്കാം

ബഷീര്‍ അഹമ്മദ് Published on 31 March, 2015
കടല്‍കാറ്റേറ്റ് കളിച്ച് തിമര്‍ക്കാം
കോഴിക്കോട്: പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രണ്ടാഴ്ചയോളം അടച്ചിട്ട കോഴിക്കോട് കടപ്പുറത്തെ ലയണ്‍സ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു.

നഗരത്തിലെത്തുന്ന കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന പാര്‍ക്കുകളിലൊന്നാണ് ലയണ്‍സ് പാര്‍ക്ക്്. കടല്‍കാറ്റേറ്റ് മുതിര്‍ന്നവര്‍ക്ക് തമാശകള്‍ പറഞ്ഞിരിക്കാനും കുട്ടികള്‍ക്ക് കളിച്ച് തിമിര്‍ക്കാനും ഇവിടെ സൗകര്യങ്ങളുണ്ട്.

വിവിധതരം ഊഞ്ഞാലുകള്‍, സ്ലയിഡുകള്‍, വലിയ റൂബിന്‍ ക്യൂബ്, കൊച്ച് ഗുഹകള്‍ വര്‍ണ്ണം വിതയ്ക്കുന്ന ജലധാരകള്‍ ഓടിക്കളിക്കാന്‍ പുല്‍തകിടി എന്നിവയാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്.
കുട്ടികളുടെ പാര്‍ക്കാണെങ്കിലും ഇവിടെയുള്ള കുട്ടികളുടെ വിനോദ ഉപകരണങ്ങളില്‍ മുതിര്‍ന്നവര്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് എളുപ്പം കേടുപാടുകള്‍ സംഭവിക്കുന്നത്. ഇതിന്റെ അറ്റകുറ്റ പണികള്‍ക്കാണ് പാര്‍ക്ക് കഴിഞ്ഞ ദിവസം അടച്ചിട്ടത്.

കളക്ടര്‍ എന്‍. പ്രശാന്ത് കുമാര്‍ വൃക്ഷതൈ നട്ടാണ് നവീകരണ പ്രവര്‍ത്തനം കഴിഞ്ഞപാര്‍ക്ക് കുട്ടികള്‍ക്ക് തുറന്നു കൊടുത്തത്.

ഫോട്ടോ:  ബഷീര്‍ അഹമ്മദ്

കടല്‍കാറ്റേറ്റ് കളിച്ച് തിമര്‍ക്കാംകടല്‍കാറ്റേറ്റ് കളിച്ച് തിമര്‍ക്കാംകടല്‍കാറ്റേറ്റ് കളിച്ച് തിമര്‍ക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക