Image

വസ്ത്രാലങ്കാരം: സമീറ സനീഷ് ലിംകാ ബുക്കില്‍

Published on 30 March, 2015
വസ്ത്രാലങ്കാരം: സമീറ സനീഷ് ലിംകാ ബുക്കില്‍

ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ചതിന്റെ പേരിലുള്ള ലിംകാ റെക്കോര്‍ഡ് സമീറ സനീഷ് സ്വന്തം കുപ്പായത്തില്‍ തുന്നിച്ചേര്‍ത്തു.

30 വയസ്സിനു മുന്‍പ്, അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകള്‍ക്കു വസ്ത്രാലങ്കാരം നിര്‍വഹിച്ച വനിത എന്ന റെക്കോര്‍ഡാണ് സമീറ സ്വന്തമാക്കിയത്. 2008ല്‍ ഇജാസ് ഖാന്‍ സംവിധാനം ചെയ്ത ദ് വൈറ്റ് എലിഫന്റായിരുന്നു സമീറയുടെ ആദ്യ ചിത്രം. അടുത്തവര്‍ഷം ഡാഡി കൂള്‍ എന്നആഷിക് അബു ചിത്രത്തിലെ വസ്ത്രാലങ്കാരം ശ്രദ്ധിക്കപ്പെട്ടതോടെ സമീറയുടെ ചുവടുറച്ചു. തുടര്‍ന്നിങ്ങോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ 52 സിനിമകളാണു പൂര്‍ത്തിയാക്കിയത്.

2014 മേയ് 14നു പുറത്തിറങ്ങിയ ഹൗ ഓര്‍ഡ് ആര്‍ യു വരെയുള്ള ചിത്രങ്ങളാണ് റെക്കോര്‍ഡിനു വേണ്ടി കണക്കിലെടുത്തത്. നിലവില്‍ തിയറ്ററുകളിലുള്ള 100 ഡേയ്‌സ് ഓഫ് ലവ്, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു വടക്കന്‍ സെല്‍ഫി, മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ് റാസ്‌കല്‍, പ്രേമം, പത്തേമാരി തുടങ്ങിയവയാണു സമീറയുടെ പുതിയ ചിത്രങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക