Image

ഹാമദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍

Published on 29 December, 2011
ഹാമദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍
അബുദാബി: ഹാമദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ മിദ്‌ഫയെ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അഫയേഴ്‌സ്‌ സെക്രട്ടറി ജനറലായി യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫാ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ നിയമിച്ചു. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിനു കീഴില്‍ മന്ത്രിയുടെ ഗ്രേഡിലാണ്‌ ഈ പദവിയില്‍ നിയമനം.

1979, 1997 കാലയളവില്‍ രണ്ടുവട്ടം യുഎഇ ആരോഗ്യ മന്ത്രിയും 1990ല്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അല്‍ മിദ്‌ഫ അമേരിക്കയില്‍ യുഎഇ സ്‌ഥാനപതിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.
ഹാമദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക