Image

മലയാളത്തേയും, മലയാളിയെയും സ്‌നേഹിക്കുന്ന മലയാളം അറിയാത്ത മലയാളി -ആദി ശങ്കര്‍

Published on 27 March, 2015
മലയാളത്തേയും, മലയാളിയെയും സ്‌നേഹിക്കുന്ന മലയാളം അറിയാത്ത മലയാളി -ആദി ശങ്കര്‍
കാനഡ :ബ്രാംപ്‌റ്റണ്‍ മലയാളി സമാജം കാനഡയിലെ കുട്ടികള്‍കായി സംഘടിപ്പിച്ച കിഡ്‌സ്‌ ഫെസ്റ്റില്‍ `മലയാളി രത്‌ന' അവാര്‍ഡ്‌ 10 വയസ്സുകാരനായ ആദി ശങ്കര്‍ കരസ്ഥമാക്കി. വിദേശത്ത്‌ ജനിക്കുകയും ഫ്രഞ്ച്‌ മീഡിയം സ്‌കൂളില്‍ വിദ്യാഭ്യാസം ചെയ്‌തു വരുന്ന ആദിക്ക്‌ എന്നും ഇഷ്ടം സാംസ്‌കാരിക കേരളത്തോടും മലയാളിയോടും തന്നെ.

കിഡ്‌സ്‌ ഫെസ്റ്റില്‍ 16 ഇനങ്ങളിലായി മത്സരിച്ചു 14 ഒന്നാം സ്ഥാനങ്ങളും 2 രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ആദി മലയാളികളുടെ അഭിമാനം ആയി.  മുരുകന്‍ കാട്ടാക്കടയുടെ `കണ്ണട `എന്ന കവിത ആലപിച്ചു വേദി പിടിച്ചടക്കിയ ആദി പ്രക്ഷകരെ അമ്പരപ്പിച്ചു. മലയാളം എഴുതാനും വായിക്കാനും അറിയാത്ത ആദി കാണാതെ ഉരുവിട്ട വരികളും അതിനോട്‌ ചേര്‍ന്നുള്ള അഭിനയവും ഇന്ന്‌ നമ്മുടെ പ്രായോഗിക ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കരണം ആയി മാറി. പാട്ടും ഡാന്‍സും കൂടാതെ 6 വാദ്യ ഉപകരണങ്ങള്‍ നിഷ്‌പ്രയാസം കൈകാര്യം ചെയ്യുന്ന ആദിക്ക്‌ പ്രിയം ഗിത്താറും ഡ്രംസും തന്നെ. മലയാളം, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ ഭാഷകള്‍ ആദി നിഷ്‌പ്രയാസം കൈകാര്യം ചെയ്യുന്നു. ചെസ്സ്‌, കരാട്ടെ എന്നിവയാണ്‌ പ്രധാന വിനോദങ്ങള്‍. ഇഷ്ട വിഷയം സയന്‍സും കണക്കും.
പഠന കാര്യങ്ങളില്‍ ചെറിയ ക്ലാസ്‌ മുതല്‍ എ+ നിലവാരം പുലര്‍ത്തി വരുന്ന ആദിക്കു അസ്‌ട്രോനറ്റ്‌ ആകാനാണ്‌ ആഗ്രഹം. സ്‌കൂള്‍ എം.സി, ചെസ്സ്‌ ക്ലബ്‌ കൌണ്‍സിലര്‍ , ആര്‍ട്‌സ്‌ ക്ലബ്‌ കൗന്‍സിലെര്‍, ഗ്രീന്‌
ക്ലബ്‌, ഡാന്‍സ്‌ ക്ലബ്‌എന്നിവയില്‍ മെമ്പര്‍, കൂടാതെ ബ്രാംറ്റന്‍ മലയാളി സമാജം കിഡ്‌സ്‌ വേദി വൈസ്‌ ചെയര്‍ എന്നിങ്ങനെ നിരവധി മേഘലകളില്‍ ആദി പ്രാവീണ്യം തെളിയിച്ചു. കാനഡയില്‍ സ്ഥിരതാമസക്കാര്‍ ആയ എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശികളായ ജയശങ്കര്‍ -മിനി ദമ്പതികളുടെ ഏക പുത്രനാണ്‌ ആദി .
മലയാളത്തേയും, മലയാളിയെയും സ്‌നേഹിക്കുന്ന മലയാളം അറിയാത്ത മലയാളി -ആദി ശങ്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക