എച്ച്.ഐവി വ്യാപകമാകുന്നു: ഇന്ത്യാനയില്‍ ഗവര്‍ണ്ണര്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു
Health
28-Mar-2015
പി.പി.ചെറിയാന്‍
Health
28-Mar-2015
പി.പി.ചെറിയാന്‍

ഇന്ത്യാന : ഇന്ത്യാന സംസ്ഥാനത്തു എച്ച്.ഐ.വി. വൈറസ് വ്യാപകമാകുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ സംസ്ഥാനത്ത് മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മാര്‍ച്ച് 26 വ്യാഴാഴ്ച വൈകിട്ട് ഇന്ത്യാന ഗവര്‍ണ്ണര്‍ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വിവരം വെളിപ്പെടുത്തിയത്.

സംസ്ഥാനത്തു ഇതുവരെ 79 എച്ച്. ഐ. വി. കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതായും, നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും ഗവര്‍ണ്ണര്‍ മൈക്ക് പെല്‍സ് പറഞ്ഞു.
മയക്കു മരുന്ന് കുത്തിവെക്കുന്ന സൂചികളിലൂടെയാണ് വൈറസ് മറ്റൊരാളിലേക്ക് പകരുന്നതെന്ന് പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായതായി ഗവര്‍ണ്ണര്‍ പറഞ്ഞു.
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും അപകടകരമായ നിലയില്‍ ആദ്യമായാണ് എച്ച്.ഐ.വി. വ്യാപകമായിരിക്കുന്നത്.
സ്ഥിതി ഗതികളെക്കുറിച്ച് പഠിക്കുന്നതിന് യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) ടീമംഗങ്ങള്‍ ഇന്ത്യാനയില്‍ എത്തിയിട്ടുണ്ട്.
സാധാരണ ഒരു വര്‍ഷം അഞ്ച് എച്ച്.ഐ.വി. കേസുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയിരുന്നത്.
പൊതു ജനങ്ങളെ ഇതിനെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുളള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും എച്ച്.ഐ.വി വൈറസ് ബാധിച്ചതായി സംശയിക്കുന്നുണ്ടെങ്കില്‍ ക്ലിനിക്കുകളിലോ ഡോക്ടര്‍മാരായോ കാണുന്നതിനുളള സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments