നാലില്‍ കൂടുതല്‍ ഗര്‍ഭധാരണം- സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും
Health
26-Mar-2015
പി.പി.ചെറിയാന്‍
Health
26-Mar-2015
പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക് : നാലില്‍ കൂടുതല്‍ ഗര്‍ഭധാരണം സ്ത്രീകളില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നു ഡാളസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകയും ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറുമായ മോനിക്ക സംഗവി(MONICA SANGHAVI) പറഞ്ഞു.
നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവരും, നാലില്‍ താഴെ ജന്മം നല്‍കിയവരുമായ സ്ത്രീകളില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഈ വ്യത്യാസം പ്രകടമായത്.
വയറിനകത്തെ അവയവങ്ങള്‍ക്കു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് നാലില്‍ കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്നും മോനിക്ക പറഞ്ഞു.

പ്രസവിക്കാത്ത സ്ത്രീകള്‍, മൂന്നു കൂട്ടികള്‍ക്ക് ജന്മം നല്‍കിയവര്‍, നാലില്‍ കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കിയവര്‍ എന്നീ മൂന്നു ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പഠനത്തില്‍ ഗര്‍ഭധാരണകാലഘട്ടത്തില്‍ സ്ത്രീകളില്‍ സംഭവിക്കുന്ന മാനസികാവസ്ഥയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണാകുന്നുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഹാര്‍ട്ട് അസ്സോസിയേഷന്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി എന്നീ സംഘടനകളില്‍ അംഗമായ മോനിക്ക അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ 2013 ലെ ട്രെയ്‌നി അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്.
ഒറിഗന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ബിരുദാനന്തര ബിരുദം നേടിയ മോനിക്ക യൂറ്റി സൗത്ത് വേസ്‌റ്റേണില്‍ ചീഫ് കാര്‍ഡിയോളജി ഫെല്ലോയായി പ്രവര്‍ത്തിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments