Image

ക്രയവിക്രയം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി കുഞ്ഞാപ്പു)

Published on 26 March, 2015
ക്രയവിക്രയം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി കുഞ്ഞാപ്പു)
എനിക്കു കിട്ടിയ വടിവെല്ലാം
വാഹ്‌! വാഹ്‌!
ഞാന്‍ മുഖം ചോദിച്ചു വാങ്ങി.
എനിക്കു നീട്ടിയ നിധിയെല്ലാം
വാഹ്‌! വാഹ്‌!
നീ പാത്രം കാട്ടി സ്വരൂപിച്ചു
കൈവിട്ട കാണിക്കവെടിയെല്ലാം
നമ്മളൊന്നിച്ചുതിര്‍ത്തു.
കിട്ടിയ പൈതൃകമെല്ലാം
നാം മുങ്ങിക്കളിച്ചുകുളിച്ചു.
വിധിചക്രം മുന്നേ കറക്കി-
തലവരവക്രമൊടിക്കാന്‍.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
വായനക്കാരൻ 2015-03-26 17:00:42
ക്രയവിക്രയസ്വഭാവമല്ലേ
ജീവന്റെ മൌലികാധാരം തന്നെ
അണുക്കൾ തമ്മിലൊരുടമ്പടിയിൽ
ഉപാണവകണത്തിൻ പന്തുതട്ടൽ
മേലുനോകാതെയിലക്ട്രോണുകൾ
കോവാലന്റ് കയറിന്റെ കെട്ടുകെട്ടി
സംയുക്തകങ്ങളായുറപ്പിച്ചുനിർത്തും.
തന്മാത്ര കൂട്ടുരസതന്ത്ര മന്ത്രിസഭ 
ജീവന്റെ ഔന്നത്യ ഭരണതന്ത്രം..

വയലാർ പാടും‌പോൽ പോളിങ്ങു പാടും
ക്രയം ക്രയം വിക്രയം
ജീവന്റെ പരിണാമ മയൂര സന്ദേശം
ക്രയം വിക്രയം ക്രയം.
വിദ്യാധരൻ 2015-03-26 19:23:50
"യാത്രേമേ സദസദ്രുപേ
പ്രതിഷിദ്ധേസ്വസംവിദാ 
അവിദ്യയാത്മനികൃതേ 
ഇതി തദ് ബ്രഹ്മ ദർശനം " (ഭാഗവതം 1-2-33 )

അവിദ്യരൂപിണിയായ മായ വെറുതെ ആത്മാവിൽ ഉണ്ടാക്കികാണിക്കുന്നവയാണ് പ്രപഞ്ചത്തിലെ സദസദ്രുപങ്ങൾ. എവിടെയാണോ ബോധം അവ രണ്ടിനേയും പ്രതിക്ഷേധിച്ച് തള്ളുന്നത് അവിടെയാണ് ബ്രഹ്മദർശനം അല്ലെങ്കിൽ യഥാർത്ഥ ജ്ഞാനം വെളിപ്പെടുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക