Image

കെ.ടി. കാലയവനികയ്ക്ക് മുന്നിലാണ് - ബഷീര്‍ അഹമ്മദ്

ബഷീര്‍ അഹമ്മദ് Published on 26 March, 2015
കെ.ടി. കാലയവനികയ്ക്ക് മുന്നിലാണ് - ബഷീര്‍ അഹമ്മദ്
കോഴിക്കോട് : കെ.ടി.യുടെ നാടകങ്ങളിലെ ആശയം ഈ കാലഘട്ടത്തിലാണ് ഏറ്റവും പ്രസക്തമെന്ന് സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. അബ്രഹാം പറഞ്ഞു.

മനുഷ്യന്‍ മതത്തിന്റെയും ജാതിയുടെയും പേര്‍ പറഞ്ഞ് പോര്‍ക്കളത്തിലിറങ്ങുന്ന ഈ കാലഘട്ടം നേരത്തേ വരച്ച് കാട്ടാന്‍ കെ.ടി.യുടെ നാടകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കെ.ടി. കാലയവനികയ്ക്ക് പിന്നിലല്ല മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘവും കെ.ടി. അനുസ്മരണസമിതിയും ചേര്‍ന്ന് കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ടി.എം. അബ്രഹാം, പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ഭക്ഷണത്തിലെ ജനാധിപത്യം എന്ന വിഷയത്തെ കുറിച്ച് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി.

നാടക രംഗത്ത് കഴിവ് തെളിയിച്ച മഹത് വ്യക്തികളായ ഡോ.കെ.ശ്രീകുമാര്‍, ടി.സുധാകരന്‍, വിന്‍സണ്‍ സാമുവല്‍, പി.പി. ജയരാജ്, മാധവന്‍ കുന്നത്തറ, ടി.സുരേഷ് ബാബു, ഗിരീഷ് കളത്തില്‍, റഫീക്ക് മംഗലശ്ശേരി, ടി.എം.ചന്ദ്രശേഖരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

നാടകപ്രവര്‍ത്തക സംഗമം സതീഷ് കെ.സതീഷ് ഉദ്ഘാടനം ചെയ്തു. എ.ശാന്തകുമാര്‍, മാധവന്‍ പുന്നത്തറ, ഹരിചന്ദ്രന്‍ ഇയ്യാട്, എം.കെ.മെഹബൂബ്, സന്തോഷ് പാലക്കട, ഗോപിനാഥ് ഉപാസന എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ കെ.ടി.മുഹമ്മദ് അനുസ്മരണ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എ. അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

കെ.ടി. കാലയവനികയ്ക്ക് മുന്നിലാണ് - ബഷീര്‍ അഹമ്മദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക