Image

പൂമ്പാറ്റയുടെ കൂട്ടുകാരന്‍

ബഷീര്‍ അഹമ്മദ് Published on 24 March, 2015
 പൂമ്പാറ്റയുടെ കൂട്ടുകാരന്‍
പൂമ്പാറ്റകളുടെ വര്‍ണ്ണഭംഗി ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. പ്രിന്‍സ് എന്ന ഫോട്ടോഗ്രാഫറുടെ കളിത്തോഴനാണ് ഇന്ന് പൂമ്പാറ്റകള്‍. അഞ്ച് തരത്തില്‍പ്പെട്ട അപൂര്‍വ്വയിനം പൂമ്പാറ്റകള്‍ പ്രിന്‍സിനെ ചുറ്റിപ്പറ്റി സദാകൂടെയുണ്ട്. വീടിനു പുറത്തിറങ്ങിയാല്‍ എവിടെ നിന്നോ പറന്നെത്തുന്ന പൂമ്പാറ്റകള്‍ പ്രിന്‍സിന്റെ കൈകളിലും, വിരല്‍തുമ്പിലും, മുഖത്തും വന്നിരുന്ന് ഇഷ്ടം പ്രകടിപ്പിക്കും. പ്രിന്‍സ് പറയുന്നത് പൂമ്പാറ്റകള്‍ക്ക് നമ്മുടെ വാക്കുകള്‍ മനസിലാകുമെന്നാണ്.

അഞ്ച് പൂമ്പാറ്റകളെ ചുറ്റിപ്പറ്റിയുള്ള 20 ഓളം ചിത്രങ്ങളാണ് ബി-പോസിറ്റീവ് എന്ന് പേരിട്ട പ്രദര്‍ശനത്തിലുള്ളത്.

പ്രകൃതിയോടും, മൃഗങ്ങളോടും പക്ഷികളോടും പൂമ്പാറ്റകളോടും ഇണങ്ങി ജീവിക്കുന്ന എന്ന സന്ദേശമാണ് പ്രിന്‍സിന്റെ പ്രദര്‍ശനം മുന്നോട്ടു വെക്കുന്നത്.

'പോസിറ്റിവിറ്റി ഈസ് ദ കീ ഓഫ് ഹാപ്പിനസ്സ്.'

റിപ്പോര്‍ട്ട് : ഫോട്ടോ- ബഷീര്‍ അഹമ്മദ്‌

 പൂമ്പാറ്റയുടെ കൂട്ടുകാരന്‍
ലളിതകലാ അക്കാദമിയില്‍ നടക്കുന്ന 'ബി-പോസിറ്റീവ്' പ്രദര്‍ശനത്തിനരികില്‍ ഫോട്ടോഗ്രാഫര്‍ പി.എം. പ്രിന്‍സ്.
 പൂമ്പാറ്റയുടെ കൂട്ടുകാരന്‍
 പൂമ്പാറ്റയുടെ കൂട്ടുകാരന്‍
 പൂമ്പാറ്റയുടെ കൂട്ടുകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക