Image

മോഹമുള്ള്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)

Published on 22 March, 2015
മോഹമുള്ള്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)
 









കാന്തനാം വെറുമൊരു കാവലാളല്ലാതെ
ഭ്രാന്തനാമൊരു ജാര കാമുകനാകുവാന്‍ മോഹം
രാത്രിതന്‍ മാന്ത്രിക സൗന്ദര്യമാസ്വദിച്ചൊരു
യാത്രികനാകുവാനെന്‍ തീക്ഷ്ണദാഹം

 സന്ധ്യമയങ്ങുന്ന നേരത്തു മിങ്ങാതനങ്ങാതെ
അന്ധനെപ്പോല്‍ കാലുകളമര്‍ത്തി മെല്ലെ
തട്ടിയും മുട്ടിയും മറ്റാരുമറിയാതെന്റെയാ-
കുട്ടിക്കുറുമ്പിതന്‍ വീടണഞ്ഞീടേണം

 മെല്ലെയീ കരങ്ങളിലൊതുങ്ങുമ്പോളവളൊരു
മുല്ലവള്ളിയായെന്നില്‍ പടരുമെന്റെ തങ്കം
ഏകാന്തതയുടെ വേദനയൊക്കെയും മറന്നൊരു
ശോകാന്ത സന്തോഷത്തേരിലേറും  ഞങ്ങള്‍

 എങ്കിലുമെന്നുടെ വാമഭാഗത്തിന്റെ നൊമ്പരം
ചങ്കിലൊരമ്പായാഞ്ഞു  തറയ്‌ക്കുന്ന നേരം
വേണ്ടാത്ത മോഹമൊക്കെയുപേക്ഷിച്ചൊരു കരി-
വണ്ടായാ മധുപാത്രം തേടി മടങ്ങും ഞാന്‍!
മോഹമുള്ള്‌ (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
വിദ്യാധരൻ 2015-03-22 08:20:07
ജാരകാമുകന്മാരും  കരിവണ്ടുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല 

യാം ചിന്തയാമി സത്തം മയി സാ വിരക്ത 
സാപ്യന്യമിച്ഛതി ജനം സ ജനോനിസക്ത:
അസ്മൽകൃതെ ച പരിതുഷ്യതി കാ ചിടന്യ 
ദിക്ക്താം ച തം ച മദനം ച ഇമാം ച മാംച  (ഭർത്തൃഹരി)

(സ്വപത്നിയാൽ താൻ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ നിമഷം ഭർത്തൃഹരി രചിച്ചതായി പറയപ്പെടുന്ന ശ്ലോകം )

ആരെയാണോ ഞാനെപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌, അവെൾക്കെന്നോട് സ്നേഹമില്ല. അവൾ ആഗ്രഹിക്കുന്നത് മറ്റൊരുവനെയാണ്. അവനാണെങ്കിൽ വേറൊരുത്തിയെ സ്നേഹിക്കുന്നു. നാലാമതൊരാൾ എനിക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. എന്റെ പ്രേമഭാജനവും അവളുടെ കാമുകനും അവന്റെ കാമുകിയും ഞാനും അവുളം ഞങ്ങളെ വലക്കുന്ന മദനനും ഒന്നിച്ചു തന്നെ നശിക്കട്ടെ.  

വായനക്കാരൻ 2015-03-23 05:12:24
പക്ഷേ വാസ്തവം ഇങ്ങനെയല്ലേ?
............
............
മെല്ലെയീ കരങ്ങളിലൊതുങ്ങുമ്പോളവളൊരു  
മുല്ലവള്ളിപോൽ പടരുമെൻ തങ്കം  
അന്നേരമവളുടെ ചേട്ടനുമച്ഛനും  
ഒന്നിച്ചുകൂടി തല്ലിച്ചതക്കുമെന്നോർക്കും ഞാൻ.  

പിന്നെയെൻ വാമഭാഗത്തിന്റെ നാക്കിന്റെ 
പിച്ചാം‌കത്തിപോലുള്ള മൂർച്ചയുമോർക്കുമ്പോൾ 
വേണ്ടാത്ത മോഹമുപേക്ഷിച്ചൊരു കരി-  
വണ്ടായ് തലയും കുനിച്ചു മടങ്ങും ഞാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക