Image

സംവിധായകര്‍ക്ക് പ്രിയം അന്യഭാഷാ നടികളെ: ഷംന കാസിം

Published on 21 March, 2015
സംവിധായകര്‍ക്ക് പ്രിയം അന്യഭാഷാ നടികളെ: ഷംന കാസിം

കഴിവുള്ള നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും അവരെയെല്ലാം കേരളത്തിലെ സംവിധായകര്‍ അവഗണിക്കുക യാണെന്നാണ് തെന്നിന്ത്യന്‍ നടി ഷംന കാസിം പറയുന്നത്. സംസ്ഥാനത്ത് എത്ര നടികളുണ്ടെങ്കിലും സംവിധായക!ര്‍ അവരുടെ ചിത്രങ്ങളിലേക്ക് അന്യ സംസ്ഥാന നടികളെ അഭിനയിപ്പിക്കാനാണ് താല്‍പര്യം കാണിക്കുന്നതെന്ന് ഷംന പറഞ്ഞു.

മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും തനിക്കതില്‍ വിഷമമില്ല. തമിഴ് തെലുങ്ക് സിനിമ തന്നെ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈ രണ്ട് ഭാഷകളിലുമായി നിരവധി ശക്തമായ കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും തന്റെ കരിയര്‍ മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നും ഷംന വ്യക്തമാക്കി.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാജാധിരാജ എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ഷംന അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇത്തരത്തിലുള്ള നിരവധി ഓഫറുകള്‍ തന്നെ തേടി വന്നിരുന്നെന്ന് താരം പറഞ്ഞു. എന്നാല്‍ താന്‍ ബോധപൂര്‍വ്വം ആ ഓഫറുകള്‍ നിരസിക്കുകയായിരുന്നു. ഐറ്റം ഗേള്‍ എന്ന് മുദ്ര കുത്തപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ ഒരു വേഷം അവതരിപ്പിച്ചാല്‍ പിന്നീട് അതേ തരത്തിലുള്ള വേഷം മാത്രമാകും എത്തുക എന്നത് ഒരു ശാപമായാണ് താന്‍ കരുതുന്നത്. എന്നാല്‍ രാജാധിരാജയിലെ ഡാന്‍സ് അവതരിപ്പിച്ചതില്‍ വിഷമമില്ലെന്നും അതിന്റെ ചിത്രീകരണം താന്‍ വളരെയധികം ആസ്വദിച്ചിരുന്നെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

അടുത്തതായി പേരിട്ടിട്ടില്ലാത്ത ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഷംന. വരുണ്‍ സന്ദേശാണ് ചിത്രത്തിലെ നായകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക