Image

അമേയ സിനിമയാകുന്നു

Published on 28 December, 2011
അമേയ സിനിമയാകുന്നു
ന്യൂഫേസ്‌ സിനിമാസിന്റെ ബാനറില്‍ റഫീക്ക്‌ വീര നിര്‍മ്മിക്കുന്ന അമേയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടരുന്നു. നവാഗതനായ അഷ്‌റഫ്‌ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഷാന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ഗൗതം, സലിംകുമാര്‍, കലാഭവന്‍ മണി, സുരാജ്‌ വെഞ്ഞാറമൂട്‌, വിജയരാഘവന്‍, സാദ്ദിഖ്‌, മണികണ്‌ഠന്‍ കലാഭവന്‍ നിയാസ്‌, സരയു, ലെന എന്നിവര്‍ അഭിനയിക്കുന്നു.

ഞാനൊരു യാത്ര പോവുകയാണ്‌. വളരെ ദൂരത്തേക്കൊന്നുമല്ല. പക്ഷെ തനിച്ചാണ്‌ പോകുന്നത്‌. ഈ യാത്ര ഞാന്‍ ഒരുപാട്‌ മോഹിച്ചതൊന്നുമല്ല. സുഹൃത്തുക്കളെല്ലാം കൂടി എന്റെ ധൈര്യം ചോദ്യം ചെയ്‌തപ്പോള്‍ ഏറ്റെടുത്തതാണ്‌. അല്ലെങ്കിലും ഞാനങ്ങനെയാ...ആരെങ്കിലും ഇന്‍സള്‍ട്ട്‌ ചെയ്‌താല്‍ പിന്നെ എനിക്ക്‌ വാശി കയറും...
അങ്ങനെ അമേയ യാത്രയായി...

വീട്ടുകാരോ, കൂട്ടുകാരെ ഇല്ലാതെ അമേയ എന്ന സുന്ദരി കോഴിക്കോട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ കെ.എസ്‌.ആര്‍.ടി.സി ബസില്‍ യാത്ര പുറപ്പെട്ടു. ശനിയാഴ്‌ച രാവിലെ പുറപ്പെട്ട അമേയ ഞായറാഴ്‌ച രാത്രി തിരിച്ച്‌ കോഴിക്കോട്‌ എത്തണം.

അമേയയെ സ്വീകരിക്കാന്‍ കൂട്ടുകാര്‍ ഒത്തുകൂടി. ഒരടിപൊളി ആഘോഷം. കാത്തിരുന്നിട്ടും പറഞ്ഞ സമയത്ത്‌ അമേയ എത്തിയില്ല. അമേയയുടെ ഫോണ്‍ ഔട്ട്‌ഓഫ്‌ കവറേജ്‌. കൂട്ടുകാര്‍ ഭയന്നു. അവര്‍ അമേയയെ തിരക്കി പലവഴിക്ക്‌ യാത്രതിരിച്ചു. അമേയയുടെ ഈ യാത്രയുടെ കഥയാണ്‌ ചിത്രത്തിലെ പ്രമേയം.

കല - ജ്യോതിസ്‌ ശങ്കര്‍, മേക്കപ്പ്‌ - അനില്‍ നേമം, എഡിറ്റര്‍ - വിജയ്‌ ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശശി പൊതുവാള്‍.

എ.എസ്‌ ദിനേശ്‌.
അമേയ സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക