Image

ഡാലസ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്‍ഡ്യന്‍ ചിത്രം മാര്‍ഗരീറ്റ വിത്ത് എ സ്‌ട്രോ പ്രദര്‍ശിപ്പിക്കുന്നു.

ഏബ്രഹാം തോമസ് Published on 20 March, 2015
ഡാലസ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്‍ഡ്യന്‍ ചിത്രം മാര്‍ഗരീറ്റ വിത്ത് എ സ്‌ട്രോ പ്രദര്‍ശിപ്പിക്കുന്നു.
ഡാലസ് : ഒന്‍പതാമത് ഡാലസ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 9 മുതല്‍ 19 വരെ നടത്തുന്നതാണെന്ന് ഡാലസ് ഫിലിം സൊസൈറ്റി അറിയിച്ചു. 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 165 ചലചിത്രങ്ങള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കും. 17 ചലചിത്രങ്ങളുടെ ഇന്റര്‍ നാഷ്ണല്‍ പ്രീമിയറാണ് നടക്കുക.

മേളയില്‍ ഇന്ത്യന്‍ എന്‍ട്രിയായി ഷൊണാലി ബോസും നിലേഷ് മണിയാറും സംവിധാനം ചെയ്ത മാര്‍ഗരീറ്റ വിത്ത് എസ്‌ട്രോ പ്രദര്‍ശിപ്പിക്കും. കാല്‍കി കോച്ച്‌ലിന്‍, സയാനി ഗുപ്ത, വില്യം മോസ്ലി, രേവതി എന്നിവരാണ് അഭിനേതാക്കള്‍. സെറിബ്രല്‍ പാല്‍സി ഉന്നത പഠനത്തിനായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതും മനുഷ്യാവകാശത്തിനുവേണ്ടി പോരാടുന്ന യുവാവുമായി പ്രണയത്തിലാവുന്നതുമാണ് കഥ. പക്വതയെത്തിയ ഒരു സ്ത്രീയായി കഥാനായിക എങ്ങനെ രൂപപ്പെടുന്നു എന്നും ചിത്രം വിവരിക്കുന്നു.

ചലചിത്രമേള, ആരംഭിക്കുന്നത് ബ്രെറ്റ് ഹേലി സംവിധാനം ചെയ്ത ഐ'ല്‍ സീ യൂ ഇന്‍ മൈഡ്രീംസ് എന്ന ചിത്രത്തോടെയാണ്. ചലച്ചിത്ര മേളയില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. യു.എസ്.എ., ടെക്‌സസ് കോംപറ്റീഷന്‍, ലറ്റിനോഷോകേസ്, സ്‌പെഷ്യല്‍ പ്രെസന്റേഷന്‍സ്, മിഡ്‌നൈറ്റ് സ്‌പെഷ്യല്‍സ്, ഫാമിലി ഫ്രണ്ട്‌ലി, വേള്‍ഡ് പ്രീമിയേഴ്‌സ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രം ലറ്റിനോ ഷോകേസിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാലസ് നഗരത്തിലെ തിരഞ്ഞെടുത്ത സ്‌ക്രീനുകളില്‍(തിയേറ്ററുകളില്‍) ആണ് പ്രദര്‍ശനങ്ങള്‍ നടക്കുക.

ഏബ്രഹാം തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക