Image

`കവിതഥ 2015' ഏപ്രില്‍ 11-ന്‌ ശനിയാഴ്‌ച

സോയ നായര്‍ Published on 20 March, 2015
`കവിതഥ 2015' ഏപ്രില്‍ 11-ന്‌ ശനിയാഴ്‌ച
ഫിലാഡല്‍ഫിയ: മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നേത്യത്വത്തില്‍ 2014-ല്‍ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്‌മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോശങ്കരത്തില്‍ അനുസ്‌മരണവും ( കവിതഥ 2015) ഏപ്രില്‍ 11 ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 4 മണി വരെ MAP ICC,7733 Castor Avenue,Philadelphia, PA 19152 യില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

സാഹിത്യപ്രതിഭകളുടെയും സാഹിത്യസ്‌നേഹികളുടെയും ഈ കൂട്ടായ്‌മയില്‍ യൂണിവേഴ്‌സ്സിറ്റി പ്രൊഫസ്സര്‍, ശാസ്‌ത്രജ്ഞന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തിയാര്‍ജജിച്ച ഡോ. ജോയ്‌. ടി.കുഞ്ഞാപ്പു `മലയാളം,എന്റെ മാതൃഭാഷ നിങ്ങളുടെയും`എന്ന വിഷയത്തെക്കുറിച്ച്‌ പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌. അതിനെത്തുടര്‍ന്ന്‌ കവിയരങ്ങും, കഥയരങ്ങും ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വിലയിരുത്തുന്നതിനും, ആ സൃഷ്ടികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി അന്നേ ദിവസം കവിതകളും, കഥകളും അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി താഴെ പറയുന്ന ഇമെയില്‍ ഐഡിയിലേക്ക്‌ മാര്‍ച്ച്‌ 31 നകം സ്യഷ്ടികള്‍ അയച്ചു തരിക. ഈ സാഹിത്യകൂട്ടായ്‌മയിലേക്ക്‌ ട്രൈസ്‌റ്റേറ്റ്‌ ഏരിയായില്‍ ഉള്ള എല്ലാ സാഹിത്യപ്രതിഭകളെയും, മലയാളഭാഷാസ്‌നേഹികളെയുംസ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഈ നമ്പരില്‍ വിളിക്കുക.

Sabu Scaria: 267 980 7923, Email: Sackery1@yahoo.com

Siju John 267 496 2080

Johnson Mathew (215 740 9486)

Sobby Itty (267 888 1373)

Soya Nair: 215 698 8205, Email: soyabinu@gmail.com
Join WhatsApp News
നാരദർ 2015-03-20 18:27:58
എന്താണ് ഈ 'കവിതഥ ?'
വിദ്യാധരൻ 2015-03-21 13:04:51
'കവിതഥ ' കണ്ടിട്ട് ഒരു പ്രശ്നം ഉണ്ടാക്കുന്ന മട്ടാണ് കാണുന്നത് നാരദരെ.  'കവിത' സമ്മേളനം എന്നെഴുതിയപ്പോൾ മനപൂർവ്വം പ്രശ്നം ഉണ്ടാക്കാനായി ഒരു 'ഥ' കടന്നു കൂടിയതാവാം ഒരു പക്ഷെ, 
 കവി +തഥാ(അപ്രകാരം) = കവിതഥാ എന്ന് ഉദ്ദേശിച്ചതായിരിക്കാം അല്ലെങ്കിൽ കവി + തഥൈവ (അപ്രകാരം ) എന്നോക്കെയാകാം. എന്തായാലും, കവി 'എപ്രകാരം' ആയിരുന്നോ 'അപ്രകാരം' ആയിരിക്കണം എന്ന ധ്വനി 'കവിതഥാ' -യാണെങ്കിൽ അതിലുണ്ട് .  കവിതയേക്കുറിച്ചു നമ്മളുടെ പൂർവികർ ഏതു വിധേന സങ്കല്പിച്ചിരുന്നോ അപ്രകാരം തന്നെ തുടരണം എന്നും പറയുന്നതിലും തെറ്റില്ല . 

'നരത്വം ദുർല്ലഭം ലോകേ വിദ്യാ തത്ര 
ച ദുർല്ലഭാ കവിത്വം ദുർല്ലഭം തത്ര 
ശക്തിസ്തത്ര ച ദുർല്ലഭ വ്യുൽപത്തിർ
ദുർല്ലഭ തത്ര വിവേകസ്തത്ര ദുർല്ലഭ'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക