Image

പടക്ക നിര്‍മ്മാണശാല തീപിടുത്തം: മരണം 6 ആയി

Published on 28 December, 2011
പടക്ക നിര്‍മ്മാണശാല തീപിടുത്തം: മരണം 6 ആയി
തൃശ്ശൂര്‍: ഇന്ന്‌ ഉച്ചയ്‌ക്ക്‌ തശൂരിലെ അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയിലെ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. പടക്കനിര്‍മ്മാണശാലയുടെ ഉടമ ഇലവത്തിങ്കല്‍ ജോസി, വാസുദേവപിള്ള, രാധാകൃഷ്‌ണന്‍, അനില്‍,ബീഹാര്‍ സ്വദേശി ബബ്ലു എന്നിവരാണ്‌ മരിച്ചത്‌.

ഗുരുതരമായി പൊള്ളലേറ്റ ഏഴുപേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രില്‍ പ്രവേശിപ്പിച്ചിച്ചു. സജീഷ്‌, ജയന്‍, പ്രസാദ്‌, വിജയന്‍, ദേവസ്യ, മാധവന്‍, പഴനിമല എന്നിവരാണ്‌ ആസ്‌പത്രിയിലുള്ളത്‌.

മൂന്നു പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 15 പേരാണ്‌ പടക്കനിര്‍മ്മാണശാലയില്‍ ജോലിയെടുത്തിരുന്നതത്‌. ഉച്ചക്ക്‌ 12.30നായിരുന്നു സ്‌ഫോടനം. പടക്കനിര്‍മ്മാണത്തിനുള്ള വെടിമരുന്ന്‌ ശേഖരിക്കിച്ചുവെച്ചതാണ്‌ പൊട്ടിത്തെറിച്ചത്‌.

ഉച്ചയ്‌ക്കു 12 മണിയോടെയായിരുന്നു അപകടം. അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണു തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കിയത്‌. ഉഗ്രസ്‌ഫോടനമാണ്‌ ഉണ്ടായതെന്നു നാട്ടുകാര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശക്‌തിയില്‍ രണ്ടു കിലോമീറ്റര്‍ അകലെയുളള വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക