Image

സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

ജോസ് മോന്‍ തത്തംകുളം Published on 28 December, 2011
സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചു

റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഡിസംബര്‍ 24-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6മണിക്ക് ഇടവകയിലെ ഡിവൈന്‍ മേഴ്‌സി ഹാളില്‍ നടത്തിയ കൂടാരയോഗങ്ങളുടെ കരോള്‍ ഗാനമത്സരങ്ങളോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി.

തുടര്‍ന്ന് 8മണിക്ക് വികാരി റവ.ഫാ. പത്രോസ് ചമ്പക്കര ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലി മദ്ധ്യേ ദേവാലയത്തിന്റെ വെളിയില്‍ സജ്ജമാക്കിയ അഗ്നി കുണ്ഠത്തില്‍ ഉണ്ണിയേശുവിനെ തീകായിച്ചശേഷം ഉണ്ണിയേശുവിന്റെ രൂപം വഹിച്ചുകൊണ്ട് ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം വച്ചു.

ദിവ്യബലിക്കു ശേഷം കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഓള്‍ സെയിന്റ് കൂടാരയോഗത്തിന് 200 ഡോളറും രണ്ടാം സമ്മാനം നേടിയ സെന്റ് ജൂഡ് കൂടാരയോഗത്തിനു 150 ഡോളറും മൂന്നാം സമ്മാനം നേടിയ ലിറ്റില്‍ ഫ്‌ളവര്‍ കൂടാരയോഗത്തിന് 100 ഡോളറും ഫാ. പത്രോസ് ചമ്പക്കര വിതരണം ചെയ്തു. എബി മിനി മണലേല്‍ , വില്‍സണ്‍ ജോളി മൂലക്കാട്ട്, സെന്റ് ജസ്റ്റിന്‍ കൂടാരയോഗം എന്നിവരായിരുന്നു ഒന്നും, രണ്ടും, മൂന്നും ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. തുടര്‍ന്ന് ഇടവകയിലെ വിമന്‍സ് മിനിസ്റ്ററി സംഘടിപ്പിച്ച റാഫിള്‍ റ്റിക്കറ്റിന്റെ നറുക്കെടുപ്പ് നടത്തുകയുണ്ടായി.
തുടര്‍ന്ന് ഇടവകയിലെ സി.സി.ഡി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ചേര്‍ന്നവതരിപ്പിച്ച നേറ്റിവിറ്റി ഷോ നടത്തുകയുണ്ടായി. സ്‌നേഹവിരുന്നോടെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
 
ആഘോഷങ്ങള്‍ക്ക് പള്ളി കമ്മിറ്റി അംഗങ്ങള്‍ക്കു പുറമെ സി.സി.ഡി. അദ്ധ്യാപകരും 100 ല്‍ പരം വോളന്റിയേഴ്‌സും നേതൃത്വം നല്‍കി.
സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ക്രിസ്തുമസ്സ് ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക