Image

കുഞ്ഞിചിറകുകള്‍ക്കുവേണ്ടി നമുക്കും കൈകോര്‍ക്കാം

ബഷീര്‍ അഹമ്മദ്‌ Published on 20 March, 2015
കുഞ്ഞിചിറകുകള്‍ക്കുവേണ്ടി നമുക്കും കൈകോര്‍ക്കാം
കൊത്തിപ്പെറുക്കിയും നിമിഷനേരം കൊണ്ട് കുഞ്ഞിചിറക് വിരിച്ച് പറന്നകന്നും നിമിഷനേരം കൊണ്ട്  തിരിച്ചെത്തിയും നമ്മുടെ കൗതുകങ്ങളില്‍ ചേക്കേറിയ കുഞ്ഞിപക്ഷിയായ അങ്ങാടിക്കുരുവിക്കുമുണ്ടൊരു ദിവസം. മാര്‍ച്ച് 20. അങ്ങാടിക്കുരുവികളുടെ ദിനമായ് ആചരിക്കുകയാണ്.

അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ വലിയ കുറവാണ് കേരളത്തിലും ഇന്ത്യന്‍ നഗരത്തിലും കണ്ടുവരുന്നത്.

കുരുവികളുടെ കുറവിന് ശാസ്ത്രലോകം ചൂണ്ടികാണിക്കുന്ന പ്രധാന കാരണം ഇവയുടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റമാണ് പ്രധാനമായും, കൂടുണ്ടാക്കാന്‍ പാകമായ ഇടം കണ്ടെത്താന്‍ പറ്റാത്തതും മതിയായ ആഹാരം ലഭിക്കാത്തതുമാണ് മറ്റൊരു കാരണം. കൃഷിപാടങ്ങള്‍ നികത്തുന്നതുകൊണ്ട് കീടങ്ങളും, പുഴുക്കളും നശിക്കുന്നത് ഇവയുടെ ആഹാര ലഭ്യത ഏറെ കുറയാനുളള കാരണമായും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കീടനാശിനികളുടെ ഉപയോഗവും മൊബൈല്‍ ടവറില്‍ നിന്നും പുറപ്പെടുന്ന പ്രസരണവും ഇവയുടെ വംശനാശത്തിന് കാരണമാകുന്നുവെന്നാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്.

അങ്ങാടികുരുവികളുടെ സംരക്ഷണദിനമായ മാര്‍ച്ച് 20 മുന്നോട്ടു വെക്കുന്ന തീം ഐ ലവി സ്പാരോ എന്നതാണ്. ഈ ദിനം അങ്ങാടികുരുവികള്‍ നേരിടുന്ന വംശനാശഭീഷണി ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്.

2012 ല്‍ ഗവണ്‍മെന്റ് അങ്ങാടികുരുവികളെ സംസ്ഥാന പക്ഷിയായി അംഗീകരിച്ചിരിക്കയാണ്. ഇന്ന് രാജ്യത്തെ പ്രകൃതിസ്‌നേഹികളും പക്ഷിനിരീക്ഷകരും പ്രമുഖ പ്രകൃതി സംരക്ഷണസംഘടനകളും ചേര്‍ന്ന് ഈ കുഞ്ഞിപ്പക്ഷിയുടെ നിലനില്‍പ്പിനു വേണ്ടി കൈകോര്‍ക്കുകയാണ്.

നമുക്കും പങ്കാളികളാവാം
നമ്മുടെ കുഞ്ഞിച്ചിറകുകള്‍
സംരക്ഷിക്കുവാന്‍ വേണ്ടി.

എഴുത്തും ചിത്രവും : ബഷീര്‍ അഹമ്മദ്‌

കുഞ്ഞിചിറകുകള്‍ക്കുവേണ്ടി നമുക്കും കൈകോര്‍ക്കാംകുഞ്ഞിചിറകുകള്‍ക്കുവേണ്ടി നമുക്കും കൈകോര്‍ക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക