Image

മെനജൈറ്റിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് ടെക്‌സസ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ജനുവരി 1 മുതല്‍ നിര്‍ബ്ബന്ധമാക്കുന്നു.

പി.പി.ചെറിയാന്‍ Published on 28 December, 2011
മെനജൈറ്റിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് ടെക്‌സസ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ജനുവരി 1 മുതല്‍ നിര്‍ബ്ബന്ധമാക്കുന്നു.

ഡാളസ് : ക്രിസ്തുമസ് അവധി കഴിഞ്ഞു കോളേജില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ മെനജൈറ്റിസ് വാക്‌സിന്‍ കുത്തിവെയ്പ് എടുത്തതിന്റെ തെളിവുകള്‍ ഹാജാരാക്കിയാലെ പഠനം തുടരുവാനുള്ള അനുമതി ലഭിക്കുകയുള്ളൂ എന്ന ടെക്‌സസ് കോളേജ് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.

2012 ജനുവരി 1 മുതല്‍ ടെക്‌സസില്‍ നിലവില്‍ വരുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.

2011 ഫെബ്രുവരിയില്‍ നിക്കോളിന്‍ എന്ന വിദ്യാര്‍ത്ഥി ബാക്ടീരിയില്‍ മെനജൈറ്റിസ് ബാധിച്ചു മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഈ രോഗം മൂലം മറ്റൊരു വിദ്യാര്‍ത്ഥിക്കും മരണം സംഭവിക്കരുതെന്ന്
ചൂണ്ടിക്കാട്ടി നിക്കോളിന്റെ മാതാപിതാക്കള്‍ ചെലുത്തിയ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു നിയമം ടെക്‌സസ് നിയമ നിര്‍മ്മാണ സഭ പാസ്സാക്കിയത്.

കോളേജ് ഡോമില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് ഈ കുത്തിവെയ്പ്പു ഇതിന് മുമ്പ് നിര്‍ബ്ബന്ധമാക്കിയിരുന്നത്.

ടെക്‌സസില്‍ 1.5 മില്യണ്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസം തുടരുന്നത്. വാക്‌സിനേഷന്‍ നിര്‍ബ്ബന്ധമാക്കിയതുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിനുവേണ്ടി ആശുപത്രികളിലും ഫാര്‍മസികളിലും എത്തുന്നതും 150 ഡോളര്‍ ചിലവുള്ള ഈ കുത്തിവെയ്പിനുള്ള വാക്‌സിന് പല സ്ഥലത്തും ക്ഷാമം അനുഭവപ്പെടുന്നു.

30 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കുത്തിവെയ്പ് എടുത്തതിന്റെ രേഖകള്‍ ഹാജരാക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മെനജൈറ്റിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് ടെക്‌സസ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ജനുവരി 1 മുതല്‍ നിര്‍ബ്ബന്ധമാക്കുന്നു.മെനജൈറ്റിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് ടെക്‌സസ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ജനുവരി 1 മുതല്‍ നിര്‍ബ്ബന്ധമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക