Image

ദേശീയപുരസ്‌കാരം; മികച്ച നടന്‍ ആകാന്‍ മമ്മൂട്ടിയും

ആശ എസ് പണിക്കര്‍ Published on 19 March, 2015
 ദേശീയപുരസ്‌കാരം; മികച്ച നടന്‍ ആകാന്‍ മമ്മൂട്ടിയും
ദേശീയ ചലച്ചിത്രപുരസ്‌കാരത്തിനുള്ള മികച്ച നടനുള്ള പരിഗണന പട്ടികയില്‍ മമ്മൂട്ടിയും. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചിരിക്കുന്നത്. പികെ എന്ന സിനിമയിലെ പ്രകനടത്തിന് ആമിര്‍ഖാനും,ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടത്തിന് ഷാഹിദ് കപൂറുമാണ് മമ്മൂട്ടിക്കൊപ്പം മികച്ച നടനാകാന്‍ മത്സരിക്കുന്നത്.

മുന്നറിയിപ്പിലെ സി.കെ രാഘവന്‍ എന്ന കഥാപാത്രം അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച മമ്മൂട്ടിയുടെ വേഷങ്ങളില്‍ ഒന്നാണ്. ഉണ്ണി ആര്‍ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് വേണുവായിരുന്നു.

പ്രിയങ്കാ ചോപ്രയും കങ്കണാ റണൗട്ടും തമ്മിലാണ് മികച്ച നടിമാരുടെ വിഭാഗത്തില്‍ പ്രധാന മത്സരം. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണയെയും മേരികോമിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രിയങ്കയെയും പരിഗണിക്കുന്നു. മലയാളത്തില്‍ നിന്നുള്ള പതിനൊന്ന് ചിത്രങ്ങളില്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ജയരാജ് ചിത്രം ഒറ്റാല്‍,സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം,കെ മുഹമ്മദ് കോയ സംവിധാനം ചെയ്ത അലിഫ്,എം പത്മകുമാറിന്റെ ജലം,സലിംകുമാര്‍ സംവിധാനം ചെയ്ത കമ്പാര്‍ട്ട്‌മെന്റ്്,പ്രിയനന്ദനന്റെ ഞാന്‍ നിന്നോട് കൂടെയുണ്ട്,സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍,പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍, രഞ്ജിത് ചിത്രം ഞാന്‍ എന്നിവയുണ്ട്. ബാംഗ്ലൂര് ഡേയ്‌സ് ആണ് ജനപ്രിയ വിഭാഗത്തില്‍ റീജനല്‍ ജൂറി കേന്ദ്രജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ച ചിത്രം. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്, സംവിധായകന്‍ കമല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. 

 ദേശീയപുരസ്‌കാരം; മികച്ച നടന്‍ ആകാന്‍ മമ്മൂട്ടിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക