Image

മൂടല്‍മഞ്ഞ് : ഡല്‍ഹിയില്‍ 51 തീവണ്ടികള്‍ വൈകിയോടുന്നു

Published on 28 December, 2011
മൂടല്‍മഞ്ഞ് : ഡല്‍ഹിയില്‍ 51 തീവണ്ടികള്‍ വൈകിയോടുന്നു
ന്യൂഡല്‍ഹി: കനത്തമൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 51 ട്രെയിനുകള്‍ വൈകിയോടുന്നതായി അധികൃതര്‍ അറിയിച്ചു. 27 ട്രെയിനുകള്‍ ക്യാന്‍സല്‍ചെയ്തിട്ടുണ്ട്.

മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച 200 മീറ്ററിലും താഴെ ആയതാണ് സര്‍വീസുകളുടെ താളം തെറ്റിച്ചത്.

ഡല്‍ഹിയിലും പരിസരത്തും ശരാശരി താപനില 5.2 ഡിഗ്രി സെല്‍ഷ്യസ് ആയതായും അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക