Image

ലോക്പാല്‍: പങ്കെടുക്കാത്ത എംപിമാര്‍ക്കെതിരെ നടപടി

Published on 28 December, 2011
ലോക്പാല്‍: പങ്കെടുക്കാത്ത എംപിമാര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി : ലോക്പാല്‍ ബില്‍ ചര്‍ച്ചക്കിടെ ചൊവ്വാഴ്ച ലോക്‌സഭയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു.

വരാത്ത എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ചര്‍ച്ചക്കിടെ 25 കോണ്‍ഗ്ര,് സഖ്യ കക്ഷി എംപിമാരാണ് വരാതിരുന്നത്.

ബില്‍ ഭേദഗതി നടത്താന്‍ മൊത്തം അംഗങ്ങളുടെ പകുതിയിലേറെ പേര്‍ പങ്കെടുക്കണമെന്നും മൂന്നില്‍ രണ്ടുപേരും വോട്ടുചെയ്യണമെന്നുമാണ് ചട്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക