Image

മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് ചന്ദ്രശേഖര്‍ അന്തരിച്ചു

Published on 28 December, 2011
മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് ചന്ദ്രശേഖര്‍ അന്തരിച്ചു
കോഴിക്കോട്: മലയാള മനോരമ കോഴിക്കോട് ചീഫ് റിപ്പോര്‍ട്ടര്‍ സഞ്ജയ് ചന്ദ്രശേഖര്‍ (38) അന്തരിച്ചു. മൃതദേഹം രാവിലെ ഒന്‍പതരക്ക് മലയാള മനോരമ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വദേശമായ കോട്ടയം കൂരോപ്പടയിലേക്ക് കൊണ്ടുപോകും.

സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പാലാ കൊഴുവന്‍കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

കൂരോപ്പട പറപ്പള്ളിക്കുന്നേല്‍ ചന്ദ്രശേഖറിന്റെ മകനാണ്. കോട്ടയം, പാലക്കാട്, കോഴിക്കോട് ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. അനു (കാര്‍ഷിക സര്‍വ്വകലാശാല പ്രാദേശികകേന്ദ്രം, കുമരകം). മകന്‍ : നന്ദകിഷോര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക