ന്യൂയോര്‍ക്ക്: പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 18 തിങ്കള്‍
മുതല്‍ 20 ബുധനാഴ്ച വരെ വി.ബി.എസ് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
ഹീക്സ്വില് ഇന്ത്യാ പെന്തക്കോസ്ത് അസംബ്ലി ഓഡിറ്റോറിയത്തിലാണ് വി.ബി.എസ്
നടക്കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളില്‍
നിന്നുള്ള യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മികച്ച വേദ അഭ്യസനവും, സംഗീത
പരിശീലനവും നല്‍കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. ഈ സുവര്‍ണ്ണാവസരം പരമാവധി
പ്രയോജനപ്പെടുത്തുവാന്‍ എല്ലാവും ശ്രമിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെയാണ് ഈവര്‍ഷത്തെ വി.ബി.എസ്
ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ കൂടാതെ മുതിര്‍ന്നവര്‍ക്കും ഇത് വളരെ
പ്രയോജനപ്പെടും.
ജൂലൈ 18-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന
വി.ബി.എസ്, ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ റ്റി.സി. മാത്യു
ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകിട്ട് വി.ബി.എസ് സമാപിക്കുന്നതാണ്. ദിവസവും
രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെയാണ് ക്ലാസുകള്‍ നടക്കുന്നത്.
പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന
എല്ലാ കുട്ടികള്‍ക്കും ടീഷര്‍ട്ട് സൗജന്യമായി ലഭിക്കും. രജിസ്ട്രേഷനും കൂടുതല്‍
വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
(www.pypa.org)
ക്രിസ്തീയ ശുശ്രൂഷയില്‍ പരിശീലനവും നൈപുണ്യവും നേടിയ
അധ്യക്ഷന്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. പപ്പറ്റ് ഷോ, ബൈബിള്‍ ഷോ, സ്കിറ്റ്,
ഗെയിംസ് തുടങ്ങിയ ആകര്‍ഷകമായ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ
ആത്മീക ഉന്നമനവും, സ്വഭാവ രൂപീകരണവും ലക്ഷ്യമാക്കി നടത്തുന്ന സന്തോഷകരമായ ത്രിദിന
പരിപാടിയിലേക്ക് സഭാ വ്യത്യാസമില്ലാതെ എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.വൈ.പി.എ ഭാരവാഹികളായ സന്തോഷ് ജോര്‍ജ് (516
455 0680), മാത്യു വര്‍ഗീസ് (347 203 6861), ജോര്‍ജ് സാമുവേല്‍ (ജോജി) 917 749
9732, സ്റ്റാന്‍ലി മാമ്മന്‍ (201 966 4395), പ്രിന്‍സ് ഏബ്രഹാം (914 439 4815)
എന്നിവരുമായി ബന്ധപ്പെടുകയോ, പി.വൈ.പി.എ വെബ്സൈറ്റ് (www.pypa.org)
സന്ദര്‍ശിക്കുകയോ ചെയ്യുക. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ഉമ്മന്‍ എബനേസര്‍
(തുമ്പമണ്‍) അറിയിച്ചതാണിത്.