Image

റവ.ഫാ. പി.ഡി മാത്യു എസ്‌.ജെ. പുതുക്കുളത്തിന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2011
റവ.ഫാ. പി.ഡി മാത്യു എസ്‌.ജെ. പുതുക്കുളത്തിന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി
ഫ്‌ളോറിഡ: ഇന്ത്യയിലെ ആദ്യ വൈദീക അഭിഭാഷകനും, സുപ്രീംകോടതി അഡ്വക്കേറ്റുമായ ഈശോ സഭാ വൈദീകന്‍ റവ. ഫാ. പി.ഡി. മാത്യു എസ്‌.ജെ. പുതുക്കുളത്തിന്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ പൗരസ്വീകരണം നല്‍കി. കോറല്‍സ്‌പ്രിംഗ്‌ ഇന്ത്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സുനില്‍ തൈമറ്റം അധ്യക്ഷതവഹിച്ചു.

നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ സാജു വടക്കേല്‍, ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജിജി നീലത്തുംമുക്കില്‍, കേരള സമാജം നിയുക്ത പ്രസിഡന്റ്‌ ജോയി കുറ്റിയാനി, ഡോ. ജോസഫ്‌ കാക്കനാട്ട്‌, ഡോ. ഷൈനി ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ട്രഷറര്‍ ടോണ്‍സണ്‍ ജോസഫ്‌ സ്വാഗതവും സണ്ണി ജോസഫ്‌ നന്ദിയും രേഖപ്പെടുത്തി.

തനിക്ക്‌ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ മാത്യു അച്ചന്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി ജാതിമത ഭേദമെന്യേ ഇന്ത്യയിലെ നിന്ദിതരും നിരാലംബരും. അടിച്ചമര്‍ത്തപ്പെട്ടവരുമായ ലക്ഷക്കണക്കിന്‌ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാനും, അവരുടെ ന്യായമായ അവകാശങ്ങള്‍ കോടതിവഴിയും മറ്റ്‌ അധികാരികള്‍ വഴിയും നേടിയെടുക്കുവാനും അവരെ ബോധവത്‌കരിക്കാനും താന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്‌തു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.
റവ.ഫാ. പി.ഡി മാത്യു എസ്‌.ജെ. പുതുക്കുളത്തിന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക